---
title: "ആവാത്ത പണിക്ക് പോകണോ?; വീടുനൽകാമെന്ന് പറഞ്ഞ് പണം തട്ടി, ചോദ്യം ചെയ്ത വയോധികയെ മർദ്ദിച്ച യൂട്യൂബർ ശാലു പേയാടിനെതിരെ കേസ്"
english_title: "Case Filed Against YouTuber Shalu Payyad For Allegedly Assaulting Elderly Woman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378321/shalu-payyad-case-elderly-woman-assault"
published_at: "2026-08-13T14:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8b4cd5163_shalu-payyad-case-elderly-woman-assault.jpg"
keywords: ["Shalu Payyad", "YouTuber", "Assault Case"]
---

# ആവാത്ത പണിക്ക് പോകണോ?; വീടുനൽകാമെന്ന് പറഞ്ഞ് പണം തട്ടി, ചോദ്യം ചെയ്ത വയോധികയെ മർദ്ദിച്ച യൂട്യൂബർ ശാലു പേയാടിനെതിരെ കേസ്

> **Lead Summary:** ** **വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ യൂട്യൂബ് വ്‌ളോഗർ ശാലു പേയാടിനെതിരെ പൊലീസ് കേസെടുത്തു. വീട് നിർമ്മിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നും, പിരിച്ചെടുത്ത തുക പൂർണ്ണമായി നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നുമാണ് വയോധികയുടെ പരാതി.

## Article Content

** **വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ യൂട്യൂബ് വ്‌ളോഗർ ശാലു പേയാടിനെതിരെ പൊലീസ് കേസെടുത്തു. വീട് നിർമ്മിച്ചു നൽകാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നും, പിരിച്ചെടുത്ത തുക പൂർണ്ണമായി നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നുമാണ് വയോധികയുടെ പരാതി.

ഈ സംഭവത്തിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ശാലു പേയാഡ് രംഗത്തെത്തിയിട്ടുണ്ട്.

വയോധികയാണ് തന്നെ ആദ്യം കയറിപ്പിടിച്ചതെന്നും താൻ അവരെ മർദ്ദിച്ചിട്ടില്ലെന്നുമാണ് ശാലു പേയാഡിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

English Summary:

A case has been registered against YouTuber Shalu Payyad for allegedly assaulting an elderly woman. The complaint states she collected money promising to build a house and attacked the woman when asked to return it. Police registered the case based on CCTV footage that went viral on social media. Shalu Payyad denied the allegations, claiming the elderly woman attacked her first.

### Related Links & Sources
- [Original Story Source](https://moviemax.in/news/378321/shalu-payyad-case-elderly-woman-assault)