---
title: "'നിങ്ങളോട് കെഞ്ചും, കരയും,ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് വാക്കുതരും, പക്ഷെ....'; പ്രണയബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ"
english_title: "Anupama Parameswaran Opens Up About Two Years Of Narcissistic Abuse"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378319/anupama-parameswaran-narcissistic-abuse-interview"
published_at: "2026-08-13T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d8cde5a7c0_anupama-parameswaran-narcissistic-abuse-interview.jpg"
keywords: ["Anupama Parameswaran", "Narcissistic Abuse", "Interview", "Dhonya Varma", "Malayalam Actress"]
---

# 'നിങ്ങളോട് കെഞ്ചും, കരയും,ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് വാക്കുതരും, പക്ഷെ....'; പ്രണയബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരൻ

> **Lead Summary:** > ** കഴി**ഞ്ഞ രണ്ടു വർഷമായി 'നാർസിസ്റ്റിക് അബ്യൂസ്' നേരിട്ടതായി നടി അനുപമ പരമേശ്വരൻ തുറന്നുപറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മനസുതുറന്നത്. പ്രണയിച്ച വ്യക്തിയെ 'അന്യൻ' സിനിമയിലെ കഥാപാത്രവുമായാണ് നടി ഉപമിച്ചത്. "അയാൾ ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോൾ അന്യനെപ്പോലെയുമാണ് പെരുമാറുന്നത്" എന്നാണ് അനുപമ പറഞ്ഞത്.

## Article Content

> ** കഴി**ഞ്ഞ രണ്ടു വർഷമായി 'നാർസിസ്റ്റിക് അബ്യൂസ്' നേരിട്ടതായി നടി അനുപമ പരമേശ്വരൻ തുറന്നുപറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മനസുതുറന്നത്. പ്രണയിച്ച വ്യക്തിയെ 'അന്യൻ' സിനിമയിലെ കഥാപാത്രവുമായാണ് നടി ഉപമിച്ചത്. "അയാൾ ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോൾ അന്യനെപ്പോലെയുമാണ് പെരുമാറുന്നത്" എന്നാണ് അനുപമ പറഞ്ഞത്.

**നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് വിശദീകരിച്ച നടി പറഞ്ഞത്:**

> "നിങ്ങളുടെ ജീവിതത്തിൽ ഒരു 'അന്യൻ' ഉള്ളതായി സങ്കൽപ്പിക്കുക. ഒരു ദിവസം അയാൾ 'റെമോ' ആണ്. 'ഇങ്ങനെ ഒരാളെ ജീവിതത്തിൽ കിട്ടാൻ ഞാൻ എത്ര ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്? ഇത് ശരിക്കും യാഥാർഥ്യമാണോ?' എന്ന് നിങ്ങൾക്ക് തോന്നും. അതൊരു സ്വപ്നം പോലെയാണ്. അടുത്ത ദിവസം നിങ്ങൾ കാണുന്നത് 'അന്യനെ' ആണ്. ഒരാൾ നിങ്ങളെ കുത്തിക്കൊല്ലാൻ നോക്കിയാൽ പോലും അവർ തലതിരിച്ച് ഒന്നു നോക്കുക പോലുമില്ല. അത്രയും അങ്ങേയറ്റത്തെ അവസ്ഥ!"

> "പിന്നൊരു ഘട്ടമുണ്ട്, അന്ന് ഈ വ്യക്തി മാപ്പ് ചോദിക്കും. നിങ്ങളോട് കെഞ്ചും, കരയും. ഇത് ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് വാക്കുതരും. ഒരു കുഞ്ഞിനെപ്പോലെ കരയും. അതിനുശേഷം വീണ്ടും അതേ 'ലവ് ബോംബിങ്' ആരംഭിക്കുന്നു. ഈ ചക്രം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇത് ഡ്രഗ് അഡിക്ഷൻ പോലെയാണ്.

> തുടക്കത്തിൽ ഇത് പ്രണയമാണെന്നാണ് നിങ്ങൾ കരുതുക. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ മുൻഗണന അവർക്കാണെന്ന് വരുത്താനാണ് അവർ ആഗ്രഹിക്കുന്നത്. നിങ്ങളുടെ മുൻഗണന അവരാകുമ്പോൾ, അത് പ്രണയത്തിനും അപ്പുറം ഒരു തരം കടുത്ത വൈകാരിക ബന്ധമായി മാറും. ഒടുവിൽ അതൊരു അഡിക്ഷൻ ആയി മാറും" എന്നും നടി കൂട്ടിച്ചേർത്തു.

നാർസിസ്റ്റിക് അബ്യൂസിങ്ങിനെപ്പറ്റിയും ട്രോമ ബോണ്ടിങ്ങിനെപറ്റിയും അഭിമുഖത്തിൽ നടി വിശദമായി സംസാരിച്ചു. പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളിൽ തന്നെ വിവാഹനിശ്ചയത്തെപ്പറ്റി അയാളുടെയും കുടുംബത്തിന്റെയും സംസാരമുണ്ടായിരുന്നുവെന്നും, നിയന്ത്രണങ്ങൾ പരിധിവിട്ടപ്പോൾ താൻ ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.

> "നാർസിസ്റ്റുകൾക്ക് അടിസ്ഥാനപരമായി വേണ്ടത് നിയന്ത്രിക്കാൻ ആരെയെങ്കിലും ആണ്" എന്നും നടി അഭിപ്രായപ്പെട്ടു. "എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'ഡ്രാഗൺ' എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാൻ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങൾ വേണ്ടെന്ന് വെച്ചു. ജോലിയിൽ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാൻ തുടങ്ങി" എന്നും അനുപമ വെളിപ്പെടുത്തി.

നേരത്തെ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച 'ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ട' എന്ന പോസ്റ്റ് ഓൺലൈനിൽ ചർച്ചയായിരുന്നു. നയൻതാര ഉൾപ്പെടെ പല താരങ്ങളും പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. ഇത് ബ്രേക്കപ്പിനെക്കുറിച്ചാണെന്നായിരുന്നു വ്യാഖ്യാനങ്ങൾ.

**ഈ പോസ്റ്റിനെക്കുറിച്ച് നടി പറഞ്ഞത്: **

> "കഴിഞ്ഞ രണ്ടുവർഷമായി ഞാൻ നാർസിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നുപോയത്. അന്ന് ഞാൻ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് 'റെസ്റ്റ് ഇൻ പീസ്' അനുപമ, അവർ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കിൽ എനിക്കിന്ന് ഒരുപാട് സ്നേഹം കിട്ടിയേനെ. ഒരുപാട് ചർച്ചകൾ നടന്നേനെ.

> ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ആ ബന്ധം എനിക്ക് ചേർന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവർ എന്നിൽ മാറ്റം കണ്ടു. ഞാൻ ഒതുങ്ങിക്കൂടുന്നതായി അവർ മനസിലാക്കി" എന്നാണ് അനുപമയുടെ വാക്കുകൾ.

**English Summary:**

Actress Anupama Parameswaran revealed in an interview with Dhanya Varma that she endured two years of narcissistic abuse. She compared her former partner to characters from 'Anniyan' and 'Remo', describing cycles of love bombing and emotional control. Anupama said the relationship affected her career, including missing promotions for 'Dragon'. She also addressed her viral Instagram post about needing no one's permission, stating family and friends knew the relationship was unhealthy.

### Related Links & Sources
- [Original Story Source](https://moviemax.in/news/378319/anupama-parameswaran-narcissistic-abuse-interview)