---
title: "'ഉളുപ്പ് വേണം, കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ...?'; വേദലക്ഷ്മിയെ പിന്തുണച്ച് സായ് കൃഷ്ണ"
english_title: "YouTuber Sai Krishna Responds To Robin-Vedhalakshmi Audio Row, Cites Money Dispute"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378214/robin-vedhalakshmi-row-sai-krishna-response-abhil-dev-debt"
published_at: "2026-08-12T19:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c76eea8574_robin-vedhalakshmi-row-sai-krishna-response-abhil-dev-debt.jpg"
keywords: ["Robin Radhakrishnan", "Ved Lakshmi", "Sai Krishna", "Kerala Fashion League"]
---

# 'ഉളുപ്പ് വേണം, കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ...?'; വേദലക്ഷ്മിയെ പിന്തുണച്ച് സായ് കൃഷ്ണ

> **Lead Summary:** ** റോബിനും** വേദലക്ഷ്മിയും തമ്മിലുള്ള വാക്പോരിൽ യൂട്യൂബർ സായ് കൃഷ്ണയും പ്രതികരണവുമായി രംഗത്തെത്തി. ബിസിനസ് ലക്ഷ്യം വെച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നാണ് റോബിന്റെ ഓഡിയോ സഹിതം പുറത്തുവിട്ട് വേദലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്.

## Article Content

** റോബിനും** വേദലക്ഷ്മിയും തമ്മിലുള്ള വാക്പോരിൽ യൂട്യൂബർ സായ് കൃഷ്ണയും പ്രതികരണവുമായി രംഗത്തെത്തി. ബിസിനസ് ലക്ഷ്യം വെച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നാണ് റോബിന്റെ ഓഡിയോ സഹിതം പുറത്തുവിട്ട് വേദലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്.

വേദലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവും ചേർന്ന് നിർമിച്ച എഡിറ്റഡ് ഓഡിയോകൾ ഉപയോഗിച്ച് തന്നിൽ നിന്ന് പണം തട്ടിയെടുക്കാനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുകയാണെന്നാണ് റോബിൻ ഇതിന് മറുപടിയായി പറയുന്നത്. എന്നാൽ സാമ്പത്തികമായി തകർന്നു നിന്ന സമയത്ത് റോബിനെ സഹായിച്ചയാളാണ് അഭിൽ ദേവെന്ന് സായ് കൃഷ്ണ പറയുന്നു.

> "വലിയ ഒരു തുക കടമുണ്ട്, മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. റോബിൻ രാജാവായി നിന്ന സമയമൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ. പിന്നീട് തീരെ പ്രമോഷനും പരിപാടികളൊന്നും ഇല്ലാതായി. ശേഷം രാഷ്ട്രീയത്തിൽ കയറി. അതിനിടെ അമ്മയുടെ ചികിത്സയും മറ്റ് കാര്യങ്ങളും വന്നു. എല്ലാം ചിലവേറിയതാണല്ലോ" എന്ന് സായ് കൃഷ്ണ പറഞ്ഞു.

> "ലൈഫ് സ്റ്റൈലും എക്സ്പെൻസീവാകും. ഫിനാഷ്യൽ ബ്ലോക്ക് വരും. അങ്ങനെ വരുമ്പോൾ മനുഷ്യന് പൈസ കടം വാങ്ങേണ്ടി വരും. അഭിൽ ദേവിന് റോബിൻ പൈസ കൊടുക്കാനുണ്ടെന്നത് ശരിയാണ്. കൊടുക്കും എന്നു പറഞ്ഞ സമയത്ത് തിരിച്ചു കൊടുത്തിട്ടുമില്ല. ഒന്നും രണ്ടും രൂപയല്ല. ലക്ഷക്കണക്കിനുണ്ട്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "റോബിനെ പല അവസ്ഥയിലും സഹായിച്ച അഭിൽ ദേവിനെയാണ് വാർത്തസമ്മേളനത്തിൽ വന്നിരുന്ന് പീഡന കേസിലെ പ്രതി എന്നൊക്കെ പറയുന്നത്. ഇത്തിരിയെങ്കിലും ഉളുപ്പ് വേണം. പൈസയുടെ പേരിലാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. കടം കൊടുത്ത പൈസ തന്നില്ലെങ്കിൽ ആരായാലും പ്രതികരിക്കില്ലേ" എന്നാണ് സായ് കൃഷ്ണ വീഡിയോയിൽ ചോദിച്ചത്.

English Summary:

Amid the war of words between Robin and Vedhalakshmi, YouTuber Sai Krishna has come out with his response. He alleged the dispute is over money, saying Robin owes lakhs to Kerala Fashion League owner Abhil Dev who had helped him during a financial crisis. Sai Krishna said Robin himself had spoken about debts and expenses. He criticised Robin for calling Abhil Dev an accused in a harassment case, and said people will react if loans are not repaid.

### Related Links & Sources
- [Original Story Source](https://moviemax.in/news/378214/robin-vedhalakshmi-row-sai-krishna-response-abhil-dev-debt)