---
title: "സഹദേവന് മേക്കപ്പിട്ട് ജോർജുകുട്ടി! മോഹൻലാലിനൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് കലാഭവൻ ഷാജോൺ "
english_title: "Kalabhavan Shajohn Shares Memorable Makeup Experience with Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378205/kalabhavan-shajohn-mohanlal-makeup-experience"
published_at: "2026-08-12T17:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c5e20f1677_kalabhavan-shajohn-mohanlal-makeup-experience.jpg"
keywords: ["Kalabhavan Shajohn", "Mohanlal", "Malayalam Cinema", "Stage Show", "Drishyam"]
---

# സഹദേവന് മേക്കപ്പിട്ട് ജോർജുകുട്ടി! മോഹൻലാലിനൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് കലാഭവൻ ഷാജോൺ 

> **Lead Summary:** **[**മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ദൃശ്യ'ത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടിയും കലാഭവൻ ഷാജോണിന്റെ കോൺസ്റ്റബിൾ സഹദേവനും തമ്മിലുള്ള പോരാട്ടം പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ ഇരുവരും കീരിയും പാമ്പുമായിരുന്നെങ്കിൽ യഥാർത്ഥ ജീവിതത്തിൽ വലിയൊരു സൗഹൃദമാണ് ഇവർക്കിടയിലുള്ളത്. ഇപ്പോൾ ലാലേട്ടനൊപ്പമുള്ള മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാജോൺ.

## Article Content

**[**മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ദൃശ്യ'ത്തിൽ മോഹൻലാലിന്റെ ജോർജുകുട്ടിയും കലാഭവൻ ഷാജോണിന്റെ കോൺസ്റ്റബിൾ സഹദേവനും തമ്മിലുള്ള പോരാട്ടം പ്രേക്ഷകർ മറക്കാനിടയില്ല. സിനിമയിൽ ഇരുവരും കീരിയും പാമ്പുമായിരുന്നെങ്കിൽ യഥാർത്ഥ ജീവിതത്തിൽ വലിയൊരു സൗഹൃദമാണ് ഇവർക്കിടയിലുള്ളത്. ഇപ്പോൾ ലാലേട്ടനൊപ്പമുള്ള മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാജോൺ.

ഒരു സ്റ്റേജ് ഷോയ്ക്ക് മുന്നോടിയായി മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അപൂർവ്വ നിമിഷത്തെക്കുറിച്ചാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ഷോയ്ക്ക് തൊട്ടുമുമ്പ് തന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നുപോയ ഷാജോണിന് സാക്ഷാൽ മോഹൻലാൽ തന്നെ രക്ഷകനായി എത്തുകയായിരുന്നു.

മേക്കപ്പ് ബാഗ് മറന്ന കാര്യം ഷാജോൺ മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റിനോട് പറയുകയായിരുന്നു. ഇതറിഞ്ഞ ലാലേട്ടൻ താൻ തന്നെ മേക്കപ്പ് ചെയ്തു തരാമെന്ന് ഏൽക്കുകയായിരുന്നു.

> "ലാലേട്ടൻ മേക്കപ്പ് ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അതൊരു വലിയ ഭാഗ്യമാണെന്ന് അറിയാമായിരുന്നിട്ടും പരിഭ്രമം കാരണം ഞാൻ വേണ്ടെന്ന് പറഞ്ഞു. എന്നാൽ ലാലേട്ടൻ എന്നെ നിർബന്ധിച്ച് കസേരയിൽ പിടിച്ചിരുത്തി മേക്കപ്പിട്ട് തരികയായിരുന്നു," ഷാജോൺ കുറിച്ചു.

> ലാലേട്ടൻ തനിക്ക് മേക്കപ്പ് ചെയ്തു നൽകുന്ന ചിത്രങ്ങളും ഷാജോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വിദേശത്ത് നടക്കുന്ന സ്റ്റേജ് ഷോയിൽ ഇരുവരും ഒന്നിച്ചുള്ള പാട്ടും ഡാൻസും അടങ്ങുന്ന വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് "റിയൽ ലൈഫിൽ ഇവർ നല്ല കൂട്ടാണല്ലോ" എന്ന കമന്റുകളുമായി ആരാധകരും രംഗത്തെത്തിയത്.

കലാഭവൻ ഷാജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചില മറവികൾ ചിലപ്പോൾ……ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്.. കാര്യം പറഞ്ഞു.. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു..

ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു.. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു… ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു… Thank you so much Lalettaaa ഈ സ്‌നേഹത്തിന്, ചേർത്ത് നിർത്തലിന്.

ദൈവത്തിന് ഒരുപാട് നന്ദി സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്. ചില മറവികൾ ചിലപ്പോൾ… നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും. Thank you Vijeesh for your support and piczz

**English Summary:**

Actor Kalabhavan Shajohn shared a memorable experience with Mohanlal during a stage show. Shajohn had forgotten his makeup bag, and after learning about it through his personal assistant, Mohanlal offered to do Shajohn’s makeup himself. Shajohn said he was shocked by the offer and initially declined despite knowing what a special opportunity it was. Mohanlal insisted and made him sit down before doing his makeup. Shajohn also shared photographs of the moment. Videos of the two actors dancing and singing together during the stage show have gone viral. Fans have also recalled their contrasting characters Georgekutty and Sahadevan from Drishyam, noting their close friendship in real life.

### Related Links & Sources
- [Original Story Source](https://moviemax.in/news/378205/kalabhavan-shajohn-mohanlal-makeup-experience)