---
title: "'ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ല'; മഞ്ജു പത്രോസുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് സുനിച്ചൻ"
english_title: "Manju Pathrose and Sunichan Are Not Legally Separated, Says Sunichan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378202/manju-pathrose-sunichan-not-legally-separated"
published_at: "2026-08-12T17:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c5c5135f16_manju-pathrose-sunichan-not-legally-separated.jpg"
keywords: ["Manju Pathrose", "Sunichan", "Malayalam Cinema", "Television", "Celebrity News"]
---

# 'ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞിട്ടില്ല'; മഞ്ജു പത്രോസുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് സുനിച്ചൻ

> **Lead Summary:** **[** മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടി മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ചുകാലമായി സജീവമാണ്. തങ്ങൾ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും മഞ്ജു മുൻപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സുനിച്ചൻ.

## Article Content

**[** മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടി മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ചുകാലമായി സജീവമാണ്. തങ്ങൾ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും മഞ്ജു മുൻപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ മനസ്സ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് സുനിച്ചൻ.

താനും മഞ്ജുവും ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുനിച്ചൻ വ്യക്തമാക്കി. മഞ്ജുവും സുഹൃത്ത് സിമിയും ചേർന്ന് തുടങ്ങിയ 'ബ്ലാക്കീസ്' എന്ന യൂട്യൂബ് ചാനലിൽ നിന്നും താൻ മാറിനിൽക്കാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ചാനലിന്റെ തുടക്കസമയത്ത് താൻ ഒപ്പമുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് ദുബായിലേക്ക് പോയതെന്നും സുനിച്ചൻ പറയുന്നു. പിന്നീട് നാട്ടിൽ വന്നപ്പോൾ ഒരു വീഡിയോയിൽ ഭാഗമായെങ്കിലും, മീഡിയയ്ക്ക് മുന്നിൽ വരാൻ തനിക്ക് വലിയ ചമ്മലാണെന്നും അതുകൊണ്ടാണ് പിന്നീട് വിട്ടുനിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തങ്ങളെപ്പോലെ തന്നെ മകൻ ബെർണാഡും വളരെ അന്തർമുഖനാണെന്ന് സുനിച്ചൻ പറയുന്നു. മകൻ ഇപ്പോൾ ബെംഗളൂരുവിലാണ് പഠിക്കുന്നത്.

> "എല്ലാ കാര്യങ്ങളെയും വളരെ കൂളായി എടുക്കുന്ന സ്വഭാവമാണ് അവന്റേത്. വാശിക്കാരനല്ല. അങ്ങനെയൊരു മകനെ കിട്ടിയത് വലിയ ഭാഗ്യമാണ്. നല്ല ഹ്യൂമർ സെൻസുള്ള അവന് അഭിനയത്തോടും താല്പര്യമുണ്ട്. ബെംഗളൂരുവിൽ പോയി അവനെ ഇടയ്ക്ക് കാണാറുണ്ട്. നാട്ടിൽ വരുമ്പോഴും ഞങ്ങൾ ഒരുമിച്ച് കറങ്ങാനും ഭക്ഷണം കഴിക്കാനുമൊക്കെ പോകാറുണ്ട്," സുനിച്ചൻ പറഞ്ഞു.

'വെറുതെയല്ല ഭാര്യ' എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും സുനിച്ചനും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഷോയ്ക്ക് ശേഷം മഞ്ജു സിനിമയിലും സീരിയലുകളിലും സജീവമായപ്പോൾ സുനിച്ചൻ വിദേശത്തേക്ക് ജോലിക്ക് പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/378202/manju-pathrose-sunichan-not-legally-separated)