---
title: "'സുബർക്കത്തിൽ വീണ്ടും കണ്ടുമുട്ടും'; നവാസിന്റെ ജന്മദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഭാര്യ രഹ്ന"
english_title: "Rehna Shares Emotional Note on Late Husband Navas Birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378170/rehna-emotional-note-on-navas-birthday"
published_at: "2026-08-12T15:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c3f4939cd6_rehna-emotional-note-on-navas-birthday.jpg"
keywords: ["Navas", "Rehna", "Malayalam actor"]
---

# 'സുബർക്കത്തിൽ വീണ്ടും കണ്ടുമുട്ടും'; നവാസിന്റെ ജന്മദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ഭാര്യ രഹ്ന

> **Lead Summary:** **[**ഹൃദായാഘാതത്തെത്തുടർന്ന് വിടപറഞ്ഞ പ്രിയ മാധ്യമ-കലാകാരൻ നവാസിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ രഹ്ന. ''ഇന്ന് ആഗസ്റ്റ് 10, നവാസ്‌ക്കയുടെ പിറന്നാളാണ്.

## Article Content

**[**ഹൃദായാഘാതത്തെത്തുടർന്ന് വിടപറഞ്ഞ പ്രിയ മാധ്യമ-കലാകാരൻ നവാസിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഭാര്യ രഹ്ന. ''ഇന്ന് ആഗസ്റ്റ് 10, നവാസ്‌ക്കയുടെ പിറന്നാളാണ്.

കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും'' എന്നാണ് നവാസ് മുൻപ് പാടിയ പാട്ടും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് രഹ്ന സോഷ്യൽ മീഡിയയിൽ കുറിച്ചത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് നടനെ അനുസ്മരിച്ചും രഹ്നയെ ആശ്വസിപ്പിച്ചും കമന്റുകളുമായി എത്തിയിരിക്കുന്നത്. 2002-ൽ വിവാഹിതരായ ഇവർക്ക് മൂന്ന് മക്കളാണുള്ളള്ളത്. വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രഹ്ന, പിന്നീട് 'ഇഴ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരികെ എത്തിയത്.

ഈ സിനിമയിൽ നവാസിന്റെ നായികയായിട്ടായിരുന്നു അവർ വേഷമിട്ടത്. എന്നാൽ കരിയറിൽ സജീവമായിരിക്കുന്നതിനിടയിലാണ് 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ വെച്ച് നവാസിന് ഹൃദായാഘാതം സംഭവിക്കുന്നതും അപ്രതീക്ഷിത മരണം സംഭവിക്കുന്നതും.

ഒരു വർഷം മുൻപുണ്ടായ ആ വേർപാടിന്റെ വേദനയിൽ തന്നെയാണ് കുടുംബവും ആരാധകരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/378170/rehna-emotional-note-on-navas-birthday)