---
title: "'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ? എനിക്ക് വേണ്ടി അച്ഛൻ ഇതുവരെ ആരോടും ചാൻസ് ചോദിച്ചിട്ടില്ല'; മനസ് തുറന്ന് വിജയ് യേശുദാസ് "
english_title: "Vijay Yesudas Says Father Never Asked For Chances, Talent Matters More Than Legacy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378141/vijay-yesudas-interview-father-yesudas-no-favours-gdn-movie-"
published_at: "2026-08-12T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c2126cc872_vijay-yesudas-interview-father-yesudas-no-favours-gdn-movie.jpg"
keywords: ["Vijay Yesudas", "Yesudas", "Malayalam Cinema", "Malayalam Playback Singer"]
---

# 'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ? എനിക്ക് വേണ്ടി അച്ഛൻ ഇതുവരെ ആരോടും ചാൻസ് ചോദിച്ചിട്ടില്ല'; മനസ് തുറന്ന് വിജയ് യേശുദാസ് 

> **Lead Summary:** ** പാട്ടി**നൊപ്പം അഭിനയത്തിലും തിളങ്ങി നിൽക്കുകയാണ് വിജയ് യേശുദാസ്. നടൻ ആർ. മാധവൻ പ്രധാന വേഷത്തിലെത്തിയ 'ജിഡിഎൻ' ആണ് വിജയ് യേശുദാസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഗായകൻ യേശുദാസിന്റെ മകനാണെങ്കിലും സിനിമയിൽ അവസരങ്ങൾ ലഭിക്കാനും ശ്രദ്ധ നേടാനും വിജയ് യേശുദാസിന് സമയമേറെയെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്.

## Article Content

** പാട്ടി**നൊപ്പം അഭിനയത്തിലും തിളങ്ങി നിൽക്കുകയാണ് വിജയ് യേശുദാസ്. നടൻ ആർ. മാധവൻ പ്രധാന വേഷത്തിലെത്തിയ 'ജിഡിഎൻ' ആണ് വിജയ് യേശുദാസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഗായകൻ യേശുദാസിന്റെ മകനാണെങ്കിലും സിനിമയിൽ അവസരങ്ങൾ ലഭിക്കാനും ശ്രദ്ധ നേടാനും വിജയ് യേശുദാസിന് സമയമേറെയെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്.

> തനിക്ക് വേണ്ടി അച്ഛൻ ഇതുവരെ ആരോടും ചാൻസ് ചോദിച്ചിട്ടില്ലെന്നും വിജയ് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. "നമ്മൾ സ്വയം കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല" എന്നാണ് വിജയ് പറഞ്ഞത്. "ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ. എന്താ ബുദ്ധിമുട്ട് എന്നല്ലേ ചോദിക്കുകയുള്ളൂ. ഒന്നിന്റെയും കുറവൊന്നുമില്ല. എന്റെ അറിവിൽ അപ്പ, നല്ലതോ ചീത്തയോ എന്നതല്ല ഞാൻ പറയുന്നത്. എന്റെ മകൻ വരുന്നുണ്ട്... ഇത് കൊടുക്കണം, അത് ചെയ്യണം, പാട്ട് കൊടുക്കണം എന്നൊന്നും അപ്പ ആരെയും വിളിച്ച് പറഞ്ഞിട്ടില്ല" എന്ന് വിജയ് വ്യക്തമാക്കി.

> തുടക്കത്തിൽ തനിക്ക് ഒരു ചാൻസ് ലഭിച്ചത് 'മില്ലേനിയം സ്റ്റാർസ്' പോലെയുള്ള സിനിമകളിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പുതിയതായി വരുന്ന ആരായാലും അയാൾ ആരുടെയെങ്കിലും കാല് പിടിച്ച് സംവിധായകന്റെ അടുത്ത് നിന്ന് അസിസ്റ്റന്റ് ആയിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ നിന്ന്, അവസാനം ഒരു റോൾ കിട്ടുമ്പോൾ നമ്മുടെ കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല" എന്നും വിജയ് യേശുദാസ് 'മൂവി വേൾഡ് ഒറിജിനൽസി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

**English Summary:**

Singer-actor Vijay Yesudas has said his father, legendary singer K.J. Yesudas, never asked anyone for chances on his behalf. In an interview with Movie World Originals, Vijay said talent is what matters in cinema, not lineage. He noted that despite being Yesudas' son, he had to wait for opportunities and proved himself through early films like 'Millennium Stars'. He added that if one does not prove their ability after getting a role, being someone's son makes no difference.

### Related Links & Sources
- [Original Story Source](https://moviemax.in/news/378141/vijay-yesudas-interview-father-yesudas-no-favours-gdn-movie-)