---
title: "മണിക്കൂറുകളോളം ചരിഞ്ഞുകിടന്നുള്ള ഗെയിമിങ്ങും റീൽസ് കാണലും ; കഴുത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്ന് ഷക്കീല"
english_title: "Actress Shakeela Undergoes Surgery After Prolonged Mobile Phone Use Causes Neck Problem"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378135/shakeela-undergoes-surgery-after-prolonged-mobile-phone-use"
published_at: "2026-08-12T12:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1b9baee92_shakeela-undergoes-surgery-after-prolonged-mobile-phone-use.jpg"
keywords: ["Shakeela", "Mobile Phone Use", "Neck Problem", "Surgery", "Health"]
---

# മണിക്കൂറുകളോളം ചരിഞ്ഞുകിടന്നുള്ള ഗെയിമിങ്ങും റീൽസ് കാണലും ; കഴുത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്ന് ഷക്കീല

> **Lead Summary:** **[** മണിക്കൂറുകളോളം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ട നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രിവാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ വിവരം അറിയിച്ചത്. സെൽഫ് ട്രോൾ രൂപത്തിലാണ് താരം വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

## Article Content

**[** മണിക്കൂറുകളോളം തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ട നടി ഷക്കീല ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രിവാസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ താരം, തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഈ വിവരം അറിയിച്ചത്. സെൽഫ് ട്രോൾ രൂപത്തിലാണ് താരം വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് സർജിക്കൽ കോളർ നെക്ക് ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം അവർ മറ്റുള്ളവരുടെ സഹായം തേടുന്നുണ്ട്.

> "കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഞാൻ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ചായ കുടിക്കാൻ മാത്രമാണ് ഇടയ്ക്ക് എഴുന്നേൽക്കുന്നത്. അതുകഴിഞ്ഞാൽ വീണ്ടും ഗെയിമിങ് തുടരും. പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽസ് കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിച്ചതും ഒടുവിൽ സർജറിയിൽ കലാശിച്ചതും. ഫോൺ ഉപകാരമുള്ള വസ്തുവാണെങ്കിലും ആവശ്യത്തിലധികം ഉപയോഗിക്കരുത്."

കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും താരം മുന്നറിയിപ്പ് നൽകുന്നു. ഫോൺ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, അല്ലെങ്കിൽ 3 ലക്ഷത്തോളം രൂപ നഷ്ടമാകുന്നതിനൊപ്പം കടുത്ത വേദനയും സഹിക്കേണ്ടി വരുമെന്നും ഷക്കീല കൂട്ടിച്ചേർത്തു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രിയതാരം ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/378135/shakeela-undergoes-surgery-after-prolonged-mobile-phone-use)