---
title: "അനുമോളുടെ വിവാഹം ഉടൻ? കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാമെന്ന് ഷിയാസ് കരീം"
english_title: "Actor Anumol Wedding Soon Says Friend Shiyas Kareem"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378095/actress-anumol-wedding-soon-shiyas-kareem"
published_at: "2026-08-12T10:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bfb1bf1391_actress-anumol-wedding-soon-shiyas-kareem.jpg"
keywords: ["Anumol Wedding", "Anumol", "Shiyas Kareem", "Bigg Boss"]
---

# അനുമോളുടെ വിവാഹം ഉടൻ? കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാമെന്ന് ഷിയാസ് കരീം

> **Lead Summary:** ** നടി** അനുമോളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ഉറ്റസുഹൃത്തും നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിയാസ് കരീം അറിയിച്ചു. അനുമോളുടെ വിവാഹത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

## Article Content

** നടി** അനുമോളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ഉറ്റസുഹൃത്തും നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിയാസ് കരീം അറിയിച്ചു. അനുമോളുടെ വിവാഹത്തെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

> "കല്യാണം ഉടനെ ഉണ്ടാകും. സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കേൾക്കുന്നതല്ലേ. എവിടെയാ വരൻ, ആരാണ് എന്നൊക്കെ അനുമോൾ പറയും. അനുമോൾ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെ എനിക്കറിയാം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യം ഇല്ലല്ലോ. അത് അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്," എന്ന് ഷിയാസ് പറഞ്ഞു.

> "അവർ എങ്ങനെ പരിചയപ്പെട്ടു, ചെക്കൻ ആരാണ്, പേരെന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ കല്യാണത്തിന്റെ സമയത്ത് റിവീൽ ചെയ്യുന്നതാണ് നല്ലത്. അയാൾ കാണാൻ വളരെ ഭംഗിയുള്ളൊരു മനുഷ്യനാണ്. നടനല്ല, ബിസിനസുമല്ല. നിങ്ങൾക്ക് കാണുമ്പോൾ മനസിലാകും. ജോലി ചെയ്യുന്ന ഒരു മനുഷ്യനാണ്," ഷിയാസ് കൂട്ടിച്ചേർത്തു.

എന്നാൽ ഈ വിഷയത്തിൽ അനുമോൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.സഹോദരതുല്യമായ സ്നേഹവും സൗഹൃദവുമാണ് അനുമോളും ഷിയാസ് കരീമും തമ്മിലുള്ളത്. അനുമോൾ ബിഗ്ബോസിൽ മത്സരിച്ച സമയത്തും പിന്തുണയുമായി ഷിയാസ് പുറത്തുണ്ടായിരുന്നു.

സ്റ്റാർ മാജിക് ഷോയിലൂടെ തനിക്കു കിട്ടിയ അനിയത്തിക്കുട്ടിയായാണ് അനുവിനെ ഷിയാസ് എപ്പോഴും വിശേഷിപ്പിക്കാറുള്ളത്.അടുത്തിടെ അവതാരകയും സുഹൃത്തുമായ ലക്ഷ്മി നക്ഷത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ വലിയ ആഗ്രഹമുണ്ടെന്ന് അനുമോൾ പറഞ്ഞിരുന്നു. സുഹൃത്തുക്കൾ വിവാഹം കഴിക്കുന്ന സമയത്ത് തനിക്ക് എപ്പോഴാണ് ഇതുപോലെ വിവാഹം കഴിക്കാൻ കഴിയുക എന്ന് അനു ചോദിക്കാറുണ്ടെന്ന് ലക്ഷ്മി നക്ഷത്രയും പറഞ്ഞിരുന്നു.

**English Summary:**

Actor Shiyas Kareem has said that his close friend and actress Anumol’s wedding will take place soon. Responding to media queries, he stated that Anumol herself will reveal details about the groom. According to Shiyas, the groom is a good-looking man who is not an actor or businessman but a working professional. Anumol has not commented publicly yet. The two share a sibling-like bond and Shiyas supported Anumol during her Bigg Boss stint.

### Related Links & Sources
- [Original Story Source](https://moviemax.in/news/378095/actress-anumol-wedding-soon-shiyas-kareem)