---
title: "സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’; കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ"
english_title: "Suriya’s Viswanath and Sons Kerala Advance Booking Starts Tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/378012/suriya-viswanath-and-sons-kerala-advance-booking-NEW"
published_at: "2026-08-11T17:23:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b0d8ce2edc_suriya-viswanath-and-sons-kerala-advance-booking.jpg"
keywords: ["Suriya", "Viswanath and Sons", "Venky Atluri", "Mamitha Baiju", "Tamil Cinema"]
---

# സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’; കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ

> **Lead Summary:** [ സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ആരംഭിക്കും. തമിഴ്‌നാട്ടിൽ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 6 മണിയോടെ ബുക്കിങ് ഓപ്പണാകും. മുൻനിര ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴി പ്രേക്ഷകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. ആഗസ്റ്റ് 14-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

## Article Content

[ സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ആരംഭിക്കും. തമിഴ്‌നാട്ടിൽ ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 6 മണിയോടെ ബുക്കിങ് ഓപ്പണാകും. മുൻനിര ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകൾ വഴി പ്രേക്ഷകർക്ക് ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. ആഗസ്റ്റ് 14-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.

മലയാളികളുടെ പ്രിയതാരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് 'ന്യൂ സൂര്യ ഫിലിംസ്' ആണ്. സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസും നിർമ്മാണത്തിൽ പങ്കാളികളാണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഒരു ഗംഭീര ഫാമിലി എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റുകളാണ്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണിത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല,

ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി.

**English Summary:**

Suriya-starrer Viswanath and Sons, directed by Venky Atluri, will open advance ticket bookings in Kerala at 10 AM on Wednesday. Bookings in Tamil Nadu are scheduled to begin at around 6 PM on Tuesday. The film is set for a worldwide release on August 14, 2026, and will be released in Kerala by New Surya Films. Mamitha Baiju plays the female lead. Produced by Suryadevara Naga Vamsi and Sai Soujanya under Sithara Entertainments in association with Fortune Four Cinemas, the film is presented by Srikara Studios. Raveena Tandon, Radhika Sarathkumar and Bhavani Sre are also part of the cast.

### Related Links & Sources
- [Original Story Source](https://moviemax.in/news/378012/suriya-viswanath-and-sons-kerala-advance-booking-NEW)