logo

'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' നൂറിൻ ഷെരീഫിന്റെ മ്യൂസിക് വീഡിയോ ടീസര്‍ പുറത്ത്

Published at Nov 4, 2020 02:53 PM  'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' നൂറിൻ ഷെരീഫിന്റെ മ്യൂസിക് വീഡിയോ ടീസര്‍ പുറത്ത്

നൂറിന്‍ ഷെരിഫ് മലയാളികളുടെ ഇഷ്ട്ട നായികമാരില്‍ ഒരാളാണ് . ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്‍റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.

ന്യൂ ഇന്ത്യ പ്രൊഡക്ഷൻസ് നിർമ്മിച്ച് വാട്ട്‌ നെക്സ്റ്റ് എന്റർടൈൻമെൻറ്സിനു വേണ്ടി നവാഗതരായ ദീപക് കെ.സി.യും വിശാൽ ബാബുവും ചേർന്നാണ് സംവിധാനം.


കേരളത്തിന്‍റെ സാംസ്‌കാരിക സാമൂഹിക പൈതൃകം ചിത്രീകരിക്കുന്ന 'എന്‍റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി' ഒരു കേരള മ്യൂസിക്കൽ കോൺസെപ്റ്റാണ്.

ഗായിക ഗൗരി ലക്ഷ്മിയാണ് സംഗീത സംവിധാനം നിർവഹിച്ച് ഇതിനായി ഗാനം ആലപിക്കുന്നത്. കേരളത്തിന്‍റെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരു വർഷമായി വീഡിയോയുടെ ചിത്രീകരണം നടന്നു വരികയാണ്. ജനുവരി 2021-ൽ പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.

The teaser of the music video for 'My Country - From Gods on Country' starring Noorin Sheriff has been released

Related Stories
അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി  മമ്തയും അഹാനയും

Nov 25, 2020 02:15 PM

അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി മമ്തയും അഹാനയും

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവ്വം കൊണ്ടാടിയ സിനിമയായിരുന്നു...

Read More >>
തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

Nov 24, 2020 05:17 PM

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’ എന്ന...

Read More >>
Trending Stories