---
title: "വിജയിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് മകൻ ജെയ്‌സൺ സഞ്ജയ്"
english_title: "Jason Sanjay Vijay Son Debut Director Sigma Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377967/jason-sanjay-vijay-son-director-debut-sigma"
published_at: "2026-08-11T14:25:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae3f008feb_jason-sanjay-vijay-son-director-debut-sigma.jpg"
keywords: ["Jason Sanjay", "Vijay", "Sigma", "Tamil Cinema"]
---

# വിജയിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് മകൻ ജെയ്‌സൺ സഞ്ജയ്

> **Lead Summary:** **[**മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിജയ്‌യുടെ മകനും സംവിധായകനുമായ ജെയ്‌സൺ സഞ്ജയ്. സുന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന ജെയ്‌സൺ, തന്റെ കരിയർ തീരുമാനങ്ങളിൽ അച്ഛൻ നൽകിയ വലിയ പിന്തുണയെക്കുറിച്ചും അഭിമുഖത്തിൽ വ്യക്തമാക്കി.

## Article Content

**[**മാതാപിതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ വിജയ്‌യുടെ മകനും സംവിധായകനുമായ ജെയ്‌സൺ സഞ്ജയ്. സുന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന ജെയ്‌സൺ, തന്റെ കരിയർ തീരുമാനങ്ങളിൽ അച്ഛൻ നൽകിയ വലിയ പിന്തുണയെക്കുറിച്ചും അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമാ അന്തരീക്ഷത്തിൽ വളർന്നുവന്ന തനിക്ക് വിദേശത്തുപോയി ചലച്ചിത്രനിർമാണം പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആദ്യം പിന്തുണച്ചത് വിജയ് ആണെന്ന് ജെയ്‌സൺ പറഞ്ഞു. സ്വന്തമായി കോഴ്സ് തിരഞ്ഞെടുക്കാനും അതുവഴി സ്വന്തം താൽപ്പര്യങ്ങൾ തിരിച്ചറിയാനും അച്ഛൻ നൽകിയ ഉപദേശം ഏറെ സഹായകരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മ സംഗീത തന്നെ എപ്പോഴും ഒരു കുട്ടിയെപ്പോലെയാണ് കാണുന്നതെന്നും സിനിമയെക്കുറിച്ചുള്ള അമ്മയുടെ സത്യസന്ധമായ അഭിപ്രായങ്ങൾക്കായി താൻ കാത്തിരിക്കാറുണ്ടെന്നും ജെയ്‌സൺ വ്യക്തമാക്കി.

അതിനിടെ, വിജയ്ക്കെതിരെ ചെങ്കൽപട്ട് ജില്ലാ കോടതിയിൽ ഫയൽ ചെയ്തിരുന്ന വിവാഹമോചന ഹർജി സംഗീത പിൻവലിച്ചു. ഹർജി പിൻവലിച്ചതിനെ തുടർന്ന് കോടതി കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377967/jason-sanjay-vijay-son-director-debut-sigma)