---
title: "വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീൽ; നടൻ വിക്രം വിവാദത്തിൽ, വീഡിയോ ഡിലീറ്റ് ചെയ്ത് നടൻ"
english_title: "Actor Vikram Instagram Reel Controversy Lar Gibbon CK Ranganathan Forest Department Investigation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377960/actor-vikram-instagram-reel-controversy-lar-gibbon-investigation"
published_at: "2026-08-11T14:04:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ae079d232d_actor-vikram-instagram-reel-controversy-lar-gibbon-investigation.jpg"
keywords: ["Chiyaan Vikram Instagram reel", "Tamil Nadu Forest Department", "Lar Gibbon", "Monkey"]
---

# വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം റീൽ; നടൻ വിക്രം വിവാദത്തിൽ, വീഡിയോ ഡിലീറ്റ് ചെയ്ത് നടൻ

> **Lead Summary:** **[**വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതിന് പിന്നാലെ തെന്നിന്ത്യൻ താരം വിക്രം വിവാദത്തിൽ. സംഭവം വനംവകുപ്പ് അന്വേഷിക്കാൻ തുടങ്ങിയതോടെ വിക്രം വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. നടന്റെ മകളുടെ ഭർതൃപിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥന്റെ കൈവശമുള്ള കുരങ്ങിനെച്ചൊല്ലിയാണ് തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

## Article Content

**[**വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതിന് പിന്നാലെ തെന്നിന്ത്യൻ താരം വിക്രം വിവാദത്തിൽ. സംഭവം വനംവകുപ്പ് അന്വേഷിക്കാൻ തുടങ്ങിയതോടെ വിക്രം വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. നടന്റെ മകളുടെ ഭർതൃപിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥന്റെ കൈവശമുള്ള കുരങ്ങിനെച്ചൊല്ലിയാണ് തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 വന്യജീവി കച്ചവടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ 'സൈറ്റ്‌സ്' (CITES), ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും കടുത്ത സംരക്ഷണമുള്ളതുമായ 'ലാർ ഗിബ്ബൺ' വിഭാഗത്തിൽപ്പെട്ട കുരങ്ങാണിത്.

 കഴിഞ്ഞ ജൂണിൽ മണിപ്പൂരിൽ നിന്നാണ് ഈ കുരങ്ങിനെ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതിനെ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാണോ എന്ന് വനംവകുപ്പ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വിവാദമായതോടെ 24 മണിക്കൂറിനുള്ളിൽ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ യോഗൻ കുലാലയുടെ നേതൃത്വത്തിലുള്ള സംഘം സി.കെ. രംഗനാഥന്റെ വസതിയിലെത്തി അന്വേഷണം നടത്തി. ലാർ ഗിബ്ബണിനെ കൈവശം വെക്കാനുള്ള നിയമപരമായ അനുമതി (ലൈസൻസ്) അദ്ദേഹത്തിന് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

പ്രമുഖ വ്യവസായ സ്ഥാപനമായ 'കാവിൻകെയറി'ന്റെ സ്ഥാപകനും ചെയർമാനുമാണ് സി.കെ. രംഗനാഥൻ. വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ് മനു രഞ്ജിത്തിന്റെ പിതാവാണ് ഇദ്ദേഹം. വിഷയത്തിൽ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

[https://x.com/kmani2011/status/2087063380012281954?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2087063380012281954%7Ctwgr%5E7338ba8945638e3ec76a0d56d63a9e89b15d020a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Factor-vikram-deletes-reel-endangered-lar-gibbon-forest-department-probe-km53gui9](https://x.com/kmani2011/status/2087063380012281954?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2087063380012281954%7Ctwgr%5E7338ba8945638e3ec76a0d56d63a9e89b15d020a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Factor-vikram-deletes-reel-endangered-lar-gibbon-forest-department-probe-km53gui9)

### Related Links & Sources
- [Original Story Source](https://moviemax.in/news/377960/actor-vikram-instagram-reel-controversy-lar-gibbon-investigation)