---
title: "'രംഗണ്ണന്‍ ഓണ്‍ ഫയര്‍..'! സെന്റ് തെരേസാസിനെ 'ഇളക്കിമറിച്ച്' ഫഹദിന്റെ ഡാന്‍സ്‌; സോഷ്യല്‍ മീഡിയ തൂക്കി ഫാഫ"
english_title: "Fahadh Faasil Dont Trouble The Trouble Cake You Walk You Song Launch At St Teresas Kochi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377889/fahadh-faasil-dont-trouble-the-trouble-cake-you-walk-you-song-launch-kochi"
published_at: "2026-08-11T09:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9f1413106_fahadh-faasil-dont-trouble-the-trouble-cake-you-walk-you-song-launch-kochi.jpg"
keywords: ["Fahadh Faasil", "Dont Trouble The Trouble", "Cake You Walk You", "Malayalam Movie"]
---

# 'രംഗണ്ണന്‍ ഓണ്‍ ഫയര്‍..'! സെന്റ് തെരേസാസിനെ 'ഇളക്കിമറിച്ച്' ഫഹദിന്റെ ഡാന്‍സ്‌; സോഷ്യല്‍ മീഡിയ തൂക്കി ഫാഫ

> **Lead Summary:** > ** ഫ**ഹദ് ഫാസിൽ നായകനാകുന്ന "ഡോണ്ട് ട്രബിൾ ദി ട്രബിൾ" എന്ന ചിത്രത്തിലെ ആദ്യ ഗാനം "കേക്ക് യു വാക്ക് യു" യുടെ ഗംഭീര ലോഞ്ച് കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ആവേശമായി. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സോങ് ലോഞ്ച് പരിപാടിയിൽ ഫഹദ് ഫാസിലും ചിത്രത്തിലെ നായിക സാറാ പലേക്കറും സെന്റ് തെരേസാസിലെ നാലായിരത്തോളം പെൺകുട്ടികളും ചേർന്ന് ചുവടുവച്ചപ്പോൾ ഓഡിറ്റോറിയം ആഘോഷപ്പെരുമയായി.

## Article Content

> ** ഫ**ഹദ് ഫാസിൽ നായകനാകുന്ന "ഡോണ്ട് ട്രബിൾ ദി ട്രബിൾ" എന്ന ചിത്രത്തിലെ ആദ്യ ഗാനം "കേക്ക് യു വാക്ക് യു" യുടെ ഗംഭീര ലോഞ്ച് കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ആവേശമായി. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സോങ് ലോഞ്ച് പരിപാടിയിൽ ഫഹദ് ഫാസിലും ചിത്രത്തിലെ നായിക സാറാ പലേക്കറും സെന്റ് തെരേസാസിലെ നാലായിരത്തോളം പെൺകുട്ടികളും ചേർന്ന് ചുവടുവച്ചപ്പോൾ ഓഡിറ്റോറിയം ആഘോഷപ്പെരുമയായി.

> "കേക്ക് യു വാക്ക് യു" എന്ന എനർജറ്റിക് ഗാനത്തിന് താരങ്ങളോടൊപ്പം വിദ്യാർത്ഥിനികൾ ചേർന്ന് ഡാൻസ് ചെയ്തത് പരിപാടിയുടെ ഹൈലൈറ്റായി.വിദ്യാർത്ഥിനികളുടെ നിലയ്ക്കാത്ത കരഘോഷങ്ങൾക്കിടയിലാണ് സർപ്രൈസ് പെർഫോമൻസ് അരങ്ങേറിയത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ കാലഭൈരവയും റാപ്പർ ശരത്തും വേദിയിൽ നേരിട്ടെത്തി "കേക്ക് യു വാക്ക് യു" ലൈവായി ആലപിച്ചു.

> ഇതോടെ കോളേജ് മുഴുവൻ ഒരേ താളത്തിൽ ആടിത്തിമിർത്തു.പരിപാടിക്കിടെ ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷവും നടന്നു. താരത്തിനൊപ്പം കേക്ക് മുറിച്ച് ആരാധകരും ആഘോഷത്തിൽ പങ്കുചേർന്നു. "കേരളത്തിലെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. എനിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണിത്" എന്ന് ഫഹദ് ഫാസിൽ പറഞ്ഞു.

> ചടങ്ങിൽ സംവിധായകൻ ശശാങ്ക് യെലേട്ടി, നിർമ്മാതാക്കളായ എസ്.എസ്. കാർത്തികേയ, ഷോബു യർലഗഡ്ഡ, സംഗീത സംവിധായകൻ കാലഭൈരവ, റാപ്പർ ശരത് എന്നിവരും പങ്കെടുത്തു. സർപ്രൈസ് അതിഥിയായി എസ്.എസ്. രാജമൗലിയുടെ പത്നി രമ രാജമൗലിയും എത്തി. ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിക്കുന്ന വ്യത്യസ്തമായൊരു സിനിമാനുഭവമാണ് "ഡോണ്ട് ട്രബിൾ ദി ട്രബിൾ" വാഗ്ദാനം ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

എസ്.എസ്. കാർത്തികേയ, ഷോബു യർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്സിന്റെ സഹകരണത്തോടെയുമാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബറിൽ ലോകവ്യാപകമായി ചിത്രം തിയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/377889/fahadh-faasil-dont-trouble-the-trouble-cake-you-walk-you-song-launch-kochi)