---
title: "തിയേറ്ററുകളിൽ തരംഗമായി ‘തുടക്കം’; ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്ത്"
english_title: "Thudakkam Movie Character Poster Ashish Jo Antony Vismaya Mohanlal Jude Anthany Joseph"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377814/thudakkam-movie-ashish-jo-antony-character-poster-released"
published_at: "2026-08-10T17:16:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79bba387ed3_thudakkam-movie-ashish-jo-antony-character-poster-released.jpg"
keywords: ["Thudakkam Malayalam movie", "Vismaya Mohanlal debut", "Jude Anthany Joseph", "Thudakkam box office collection", "Malayalam cinema news"]
---

# തിയേറ്ററുകളിൽ തരംഗമായി ‘തുടക്കം’; ആശിഷ് ജോ ആന്റണിയുടെ ക്യാരക്ടർ പോസ്റ്ററും പുറത്ത്

> **Lead Summary:** **[**വിസ്മയ മോഹൻലാൽ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടക്കം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ 'ജിത്തു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശിഷ് ജോ ആന്റണിയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആശിഷിന്റെ പ്രകടനത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

## Article Content

**[**വിസ്മയ മോഹൻലാൽ നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘തുടക്കം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ 'ജിത്തു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആശിഷ് ജോ ആന്റണിയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആശിഷിന്റെ പ്രകടനത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 7-നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 15 കോടി രൂപ കളക്ട് ചെയ്തതായി ബോക്സ് ഓഫീസ് ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക്ക്  റിപ്പോർട്ട് ചെയ്യുന്നു.

ഒരു 'കൊച്ചു കുടുംബ ചിത്രം' എന്ന രീതിയിലാണ് സംവിധായകൻ ഇതിനെ വിശേഷിപ്പിച്ചതെങ്കിലും, അതിലുമപ്പുറം വലിയൊരു തിയേറ്റർ അനുഭവവും കൗതുകങ്ങളുമാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/377814/thudakkam-movie-ashish-jo-antony-character-poster-released)