---
title: "തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ഹൊറർ ചിത്രം ‘അരൂപി’ ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റ് 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കും "
english_title: "Aroopi Malayalam Horror Movie OTT Release Date Amazon Prime ManoramaMAX "
publisher: "moviemax.in"
canonical_url: "https://moviemax.in/news/377800/aroopi-malayalam-horror-movie-ott-release-date"
published_at: "2026-08-10T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ac9c0f780_aroopi-malayalam-horror-movie-ott-release-date.jpg"
keywords: ["Aroopi Malayalam movie", "Aroopi OTT release date", "ManoramaMAX new movies", "Horror Malayalam film"]
---

# തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ഹൊറർ ചിത്രം ‘അരൂപി’ ഒ.ടി.ടിയിലേക്ക്; ഓഗസ്റ്റ് 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കും 

> **Lead Summary:** **** പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘അരൂപി’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഓഗസ്റ്റ് 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോ , മനോരമ മാക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

## Article Content

**** പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘അരൂപി’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഓഗസ്റ്റ് 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ആമസോൺ പ്രൈം വീഡിയോ , മനോരമ മാക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

വൈശാഖ് രവി, ബോളിവുഡ് താരം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ.കെ. വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പിആർഒ- എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377800/aroopi-malayalam-horror-movie-ott-release-date)