---
title: "'എന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ വീണ്ടും വ്ലോഗ് ചെയ്യും'; തുറന്നടിച്ച് ദിയ"
english_title: "Diya Krishna Responds To Cyber Bullying YouTube Vlog Statement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377769/diya-krishna-responds-to-social-media-trolls-and-vlog-criticism"
published_at: "2026-08-10T14:40:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7996bf340e6_diya-krishna-responds-to-social-media-trolls-and-vlog-criticism.jpg"
keywords: ["Diya Krishna", "Diya Krishna vlog", "Krishna Kumar daughter", "Diya Krishna reply to trolls"]
---

# 'എന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ വീണ്ടും വ്ലോഗ് ചെയ്യും'; തുറന്നടിച്ച് ദിയ

> **Lead Summary:** [https://moviemax.in/)] സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അവർക്കായി വ്ലോഗ് ചെയ്യുന്നത് തുടരുമെന്ന് ദിയ തന്റെ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.

## Article Content

[https://moviemax.in/)] സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അവർക്കായി വ്ലോഗ് ചെയ്യുന്നത് തുടരുമെന്ന് ദിയ തന്റെ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കി.

 എന്നെയും കുടുംബത്തെയും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് സമയം കണ്ടെത്തി വീഡിയോകൾ ഇടുന്നത്. അല്ലാതെ ആരെയും വെറുപ്പിക്കാനല്ല. നമ്മളെ ഇഷ്ടമില്ലാത്ത ഒരുപാട് പേരുണ്ടാകാം. എനിക്കിഷ്ടമില്ലാത്തവരും എന്നെ ദ്രോഹിച്ചവരുമുണ്ട്. എന്നാൽ അവരുടെ വീടിന്റെ മുന്നിൽ പോയി കല്ലെറിയേണ്ട കാര്യമില്ല. ഇഷ്ടമില്ലാത്തവരെ മൈൻഡ് ചെയ്യാതിരിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ആണ് വേണ്ടത്.

 സോഷ്യൽ മീഡിയയിൽ കാണിക്കുന്നത് പോലെ തന്നെയാണ് ഞാൻ യഥാർത്ഥ ജീവിതത്തിലും. കയ്യടി വാങ്ങാൻ വേണ്ടി മാത്രം ഫേക്ക് ആയി ജീവിക്കാൻ എനിക്കറിയില്ല. നേരിട്ട് കണ്ട ആരും എന്നെ അഹങ്കാരി എന്ന് വിളിച്ചിട്ടില്ല. സഹായിക്കാൻ പറ്റുന്നവരെയെല്ലാം സഹായിച്ചിട്ടേയുള്ളൂ. പലരും എന്നെ പറ്റിച്ചു പോയിട്ടുമുണ്ട്.

 അശ്വിന്റെയും എന്റെയും കുടുംബങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇരു കുടുംബങ്ങൾക്കുമിടയിൽ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു റിയൽ ആയ വ്യക്തിയെയാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ എന്റെ വീഡിയോകൾ കണ്ടാൽ മതി. മറ്റുള്ളവർ പറയുന്നത് പോലെ ജീവിക്കാൻ ഈ ലോകത്ത് ആർക്കും സാധിക്കില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/377769/diya-krishna-responds-to-social-media-trolls-and-vlog-criticism)