---
title: "സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടം; എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീന് പരിക്ക്"
english_title: "AR Rahman's Son AR Ameen Injured in Chennai Car Accident, Condition Stable"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377749/ar-rahman-son-ar-ameen-car-accident-chennai-injured-"
published_at: "2026-08-10T13:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79869dc5eee_ar-rahman-son-ar-ameen-car-accident-chennai-injured-.jpg"
keywords: ["AR Ameen", "AR Rahman", "Car Accident"]
---

# സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറപകടം; എ.ആർ. റഹ്മാന്റെ മകൻ എ.ആർ. അമീന് പരിക്ക്

> **Lead Summary:** **** പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് ചെന്നൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഗിണ്ടിയിലെ കതിർപാറ ഫ്ലൈഓവറിന് സമീപം അമീൻ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു വാഹനം തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**** പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് ചെന്നൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഗിണ്ടിയിലെ കതിർപാറ ഫ്ലൈഓവറിന് സമീപം അമീൻ സഞ്ചരിച്ചിരുന്ന കാറും മറ്റൊരു വാഹനം തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് വരുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം. സൈഡ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പെട്ടെന്ന് പ്രവേശിച്ച വാഹനം ഇവർ സഞ്ചരിച്ചിരുന്ന കാറുമായി ഇടിക്കുകയായിരുന്നു. ഇരുവർക്കും ചെറിയ പരുക്കുകൾ മാത്രമേ ഉള്ളൂ എന്നത് ആരാധകർക്കും കുടുംബത്തിനും ആശ്വാസമായിട്ടുണ്ട്.

അപകടത്തിന് പിന്നാലെ അമീനെയും സുഹൃത്തിനെയും ഉടൻ തന്നെ കാവേരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരുക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഇരുവരും സുഖം പ്രാപിച്ചുവരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഗീത ലോകത്ത് പിതാവിന്റെ പാത പിന്തുടർന്ന് സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കുന്ന തിരക്കിലാണ് അമീൻ ഇപ്പോൾ. 2015-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രത്തിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, പിന്നീട് വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിക്കുകയും പിതാവിനൊപ്പം നിരവധി അന്താരാഷ്ട്ര സംഗീത കച്ചേരികളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377749/ar-rahman-son-ar-ameen-car-accident-chennai-injured-)