---
title: "വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ ബോളിവുഡ് സംവിധായകൻ അറസ്റ്റിൽ"
english_title: "Bollywood Director Shakeel Noorani Arrested For Allegedly Raping Actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377674/director-shakeel-noorani-arrested-actress-assault-case"
published_at: "2026-08-10T08:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a793f041d3fb_director-shakeel-noorani-arrested-actress-assault-case.jpg"
keywords: ["Shakeel Noorani", "Bollywood Film Director", "Actress Assault", "Mumbai Police", "Bade Dilwala"]
---

# വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ ബോളിവുഡ് സംവിധായകൻ അറസ്റ്റിൽ

> **Lead Summary:** ** നടി**യെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നൂറാനിയെ കോടതിയിൽ ഹാജരാക്കിയ കോടതി ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

## Article Content

** നടി**യെ പീഡിപ്പിച്ച കേസിൽ ബോളിവുഡ് സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നൂറാനിയെ കോടതിയിൽ ഹാജരാക്കിയ കോടതി ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

‘ബഡേ ദിൽവാലാ’ (1999), ‘ജോരു കാ ഗുലാം’ (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവുമാണ് ഷക്കീൽ നൂറാനി. 2016 ൽ ലോഖണ്ഡ്വാലയിൽ വെച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും ആദ്യമായി കാണുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ബന്ധപ്പെടാമെന്ന് അവിടെ വെച്ച് നൂറാനി നടിയോട് പറഞ്ഞു.

പിന്നീട് പുതിയ സിനിമയെ കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ മുംബൈയിലെ വസതിയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ലഹരി കലർത്തിയ പാനീയം നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നും ആരോപണമുണ്ട്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയിൽ പറഞ്ഞു. സംഭവത്തെ പറ്റി പൊലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377674/director-shakeel-noorani-arrested-actress-assault-case)