---
title: "ഗീതുവുമായുള്ള സൗഹൃദം, ടോക്സിക്കിലെ റോൾ: മനസ്സ് തുറന്ന് നയൻതാര"
english_title: "Nayanthara At Toxic Trailer Launch Yash Geethu Mohandas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377629/nayanthara-toxic-trailer-launch-yash-geethu"
published_at: "2026-08-09T16:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a785b7345543_nayanthara-toxic-trailer-launch-yash-geethu.jpg"
keywords: ["Nayanthara", "Toxic", "Yash", "Geethu Mohandas", "Trailer Launch"]
---

# ഗീതുവുമായുള്ള സൗഹൃദം, ടോക്സിക്കിലെ റോൾ: മനസ്സ് തുറന്ന് നയൻതാര

> **Lead Summary:** **[** സിനിമകളുടെ പ്രൊമോഷൻ വേദികളിൽ സാധാരണയായി പ്രത്യക്ഷപ്പെടാറില്ലെങ്കിലും, യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സാന്നിധ്യമറിയിച്ച് നടി നയൻതാര.

## Article Content

**[** സിനിമകളുടെ പ്രൊമോഷൻ വേദികളിൽ സാധാരണയായി പ്രത്യക്ഷപ്പെടാറില്ലെങ്കിലും, യഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സാന്നിധ്യമറിയിച്ച് നടി നയൻതാര.

ഇത്തരം ചടങ്ങുകളിൽ സംസാരിക്കാൻ തനിക്ക് വലിയ വൈദഗ്ധ്യമില്ലെന്ന് കരുതുന്നത് കൊണ്ടാണ് പലപ്പോഴും പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് താരം വ്യക്തമാക്കി. യഷ് നേരിട്ട് ഫോണിൽ വിളിച്ചു ക്ഷണിച്ചതിനാലാണ് ഈ പരിപാടിയിൽ പങ്കെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംവിധായിക ഗീതു മോഹൻദാസുമായുള്ള 20 വർഷത്തോളം പഴക്കമുള്ള സൗഹൃദത്തെക്കുറിച്ച് നയൻതാര വൈകാരികമായി സംസാരിച്ചു. മുൻപ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ 'രാപ്പകൽ' എന്ന മലയാള സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ആദ്യം ഈ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോൾ താൻ 'നോ' പറയുകയാണ് ചെയ്തതെന്ന് നയൻതാര വെളിപ്പെടുത്തി. ഒരുപാട് താരങ്ങളുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ സാധാരണ മടിയുള്ളതിനാലായിരുന്നു അത്. എന്നാൽ കഥ കേട്ടതോടെ ഗീതുവിന്റെ കാഴ്ചപ്പാട് കണ്ടു അത്ഭുതപ്പെടുകയും ചിത്രം ചെയ്യാൻ സമ്മതിക്കുകയുമായിരുന്നു. അഭിനേതാക്കളെ കൃത്യമായി മനസ്സിലാക്കി പിന്തുണയ്ക്കുന്ന മികച്ചൊരു സംവിധായികയാണ് ഗീതുവെന്നും താരം പറഞ്ഞു.

സഹപ്രവർത്തകരായ രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി എന്നിവരെക്കുറിച്ചും നയൻതാര സംസാരിച്ചു. രുക്മിണിയുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും, കിയാരയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ടോക്സിക്കെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

സെറ്റിൽ വെച്ച് താര സുതാരിയയെ ഡിസ്നി രാജകുമാരിയെപ്പോലെയാണ് തോന്നിയതെന്നും, ഒന്നിച്ച് ഒരുപാട് സീനുകൾ ഉണ്ടായതിനാൽ ഹുമയുമായി നല്ല സൗഹൃദത്തിലാകാൻ സാധിച്ചെന്നും നയൻതാര കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377629/nayanthara-toxic-trailer-launch-yash-geethu)