---
title: "സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ സിനിമാ ലോകം"
english_title: "Suriya Viswanath And Sons Movie Release August 14 Mamitha Baiju"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377610/suriya-viswanath-and-sons-movie-release-august-14"
published_at: "2026-08-09T14:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a783ed1b3cd3_suriya-viswanath-and-sons-movie-release-august-14.jpg"
keywords: ["Suriya", "Viswanath And Sons", "Mamitha Baiju", "New Release"]
---

# സൂര്യ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ സിനിമാ ലോകം

> **Lead Summary:** **[**തുടർവിജയങ്ങൾ ലക്ഷ്യമിട്ട് തമിഴ് താരം സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. 'ലക്കി ഭാസ്കർ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത്തെ പ്രൊജക്റ്റാണ്.

## Article Content

**[**തുടർവിജയങ്ങൾ ലക്ഷ്യമിട്ട് തമിഴ് താരം സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. 'ലക്കി ഭാസ്കർ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ 46-ാമത്തെ പ്രൊജക്റ്റാണ്.

മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. യു/എ (U/A) സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറിനും ഗാനങ്ങൾക്കും അടുത്തിടെ ഇറങ്ങിയ ട്രെയിലറിനും വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.

ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണവും ജി. വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.

നവീൻ നൂലി എഡിറ്റിംഗും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് വി. വെങ്കട്ടാണ്. കെ. എൻ. വിജയകുമാറാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത്. കബിലൻ പബ്ലിസിറ്റി ഡിസൈനും ശബരി പി.ആർ.ഒ ചുമതലകളും നിർവ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377610/suriya-viswanath-and-sons-movie-release-august-14)