---
title: " ഇനി വരുന്നൊരു സീസണിലും എന്റെ ആ അവസ്ഥ ആർക്കും ഉണ്ടാവരുതേ...  'അവർ കാരണം എനിക്ക് ഡിപ്രഷനായി, എനിക്ക് വേണ്ടി ഓടിനടന്ന് ചേച്ചിക്ക് അബോഷനായി'; അനുമോൾ"
english_title: "Bigg Boss Winner Anumol Opening Up About Depression Social Media Cyber Attack"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377500/bigg-boss-winner-anumol-interview-depression-social-media-cyber-attack"
published_at: "2026-08-08T17:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7718a6d066b_bigg-boss-winner-anumol-interview-depression-social-media-cyber-attack.jpg"
keywords: ["Anumol Winner Season 7", "Anumol Interview Lakshmi Nakshathra", "Bigg Boss Malayalam Cyber Bullying", "Biggboss"]
---

#  ഇനി വരുന്നൊരു സീസണിലും എന്റെ ആ അവസ്ഥ ആർക്കും ഉണ്ടാവരുതേ...  'അവർ കാരണം എനിക്ക് ഡിപ്രഷനായി, എനിക്ക് വേണ്ടി ഓടിനടന്ന് ചേച്ചിക്ക് അബോഷനായി'; അനുമോൾ

> **Lead Summary:** **[**ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ബിഗ് ബോസ് മലയാളം സീസൺ 7-ൽ ശക്തമായ മത്സരത്തിലൂടെ വിജയിയായി മാറിയ അനുമോൾ, ഷോയ്ക്ക് ശേഷം താൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

## Article Content

**[**ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ബിഗ് ബോസ് മലയാളം സീസൺ 7-ൽ ശക്തമായ മത്സരത്തിലൂടെ വിജയിയായി മാറിയ അനുമോൾ, ഷോയ്ക്ക് ശേഷം താൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

നെഗറ്റീവ് കമന്റുകൾ തളർത്തി: ബിഗ് ബോസ് ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന കടുത്ത നെഗറ്റീവ് കമന്റുകളാണ് തന്നെ ഡിപ്രഷനിലേക്ക് (Depression) നയിച്ചതെന്ന് അനുമോൾ വെളിപ്പെടുത്തി.

 ഈ പ്രതിസന്ധി ഘട്ടത്തിലും പ്രോഗ്രാമുകളുമായി സജീവമായി മുന്നോട്ട് പോയതിനാൽ താൻ അനുഭവിച്ച മാനസിക വിഷമങ്ങൾ പുറത്തുള്ളവർക്ക് അധികം മനസ്സിലായിരുന്നില്ലെന്നും താരം പറയുന്നു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ബിഗ് ബോസ് കിരീടം ചൂടിയ അനുമോളുടെ ഈ പുതിയ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

> "100 ദിവസം ബി​ഗ് ബോസിൽ എങ്ങനെ അതിജീവിച്ചു എന്നത് എനിക്ക് മാത്രമെ അറിയൂ. ഷോയിൽ നിന്നിറങ്ങി കുറച്ചു നാൾ ഞാൻ ഡിപ്രഷനിലൂടെയാണ് കടന്നു പോയത്. കരയാൻ വേണ്ടി കരയുന്നതല്ല. അത്രയും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഇനി വരുന്ന സീസണിൽ എന്റെ അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്നാണ് ആ​ഗ്രഹം", എന്ന് അനുമോൾ പറയുന്നു. ലക്ഷ്മി നക്ഷത്രയുമായുള്ള അഭിമുഖത്തിൽ ആയിരുന്നു അനുവിന്റെ പ്രതികരണം.

> "വിന്നറായിട്ടും അത് അം​ഗീകരിക്കാത്ത കുറേ ആളുകൾ ഉണ്ട്. ഇപ്പഴും എനിക്ക് എതിരെ നെ​ഗറ്റീവ് കമൻസ് ഇടുന്നവരുണ്ട്. അനുമോൾ വിന്നറാവാൻ പാടില്ലായിരുന്നു അതിനുള്ള യോ​ഗ്യത ഇല്ലെന്ന് പറയും. അതവരുടെ കാഴ്ചപ്പാടല്ലേ വേറെ ആരുടെ എങ്കിലും ആരാധകരായിരിക്കും എന്ന് കരുതും. പക്ഷേ അതൊന്നും അല്ല എന്നെ വേദനിപ്പിച്ചത്.

> ഈ പ്രോ​ഗ്രാം പോലും കണ്ടിട്ടില്ലാത്ത ആൾക്കാര് വന്ന് ഭയങ്കര മോശമായിട്ട് കമന്റിടും. കൂടുതലും ഫേസ്ബുക്ക് അമ്മാവന്മാരുടെ കമന്റുകളാണ്. ഭയങ്കര മോശമായിട്ടുള്ള കമന്റുകൾ. പറയാൻ പോലും പറ്റില്ല. ഇതൊക്കെ ഇട്ടിട്ട് എന്ത് മനസുഖമാണ് കിട്ടുന്നത്. അയാൾക്ക് എന്നെ വ്യക്തിപരമായി അറിയില്ല. ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടാത്ത, വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന ആളുകളാണ് കമന്റിടുന്നത്. അതിൽ അവർക്കൊരു മനസുഖം", എന്നും അനുമോൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377500/bigg-boss-winner-anumol-interview-depression-social-media-cyber-attack)