---
title: "'തൃഷ സൈഡ് ആയി? പാവം ഇനി എന്ത് ചെയ്യും?' ; വിജയിയുടെ കുടുംബം ഒന്നായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച "
english_title: "Trisha Vijay Rumors Resurface After Sangeetha Withdraws Divorce Petition Social Media Reacts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377482/trisha-vijay-rumors-sangeetha-withdraws-divorce-petition"
published_at: "2026-08-08T16:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d346f5fa5e_DFGDFTYH.jpg"
keywords: ["Trisha", "Vijay", "Sangeetha", "Tamil Cinema", "Social Media"]
---

# 'തൃഷ സൈഡ് ആയി? പാവം ഇനി എന്ത് ചെയ്യും?' ; വിജയിയുടെ കുടുംബം ഒന്നായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ച 

> **Lead Summary:** ചെന്നൈ: നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ വിജയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ ചൂട്. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് താമസിക്കുന്നുവെന്നും ഉള്ള പ്രചരണങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമാണ്. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതും പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ എത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

## Article Content

ചെന്നൈ: നടി തൃഷയും തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടൻ വിജയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ ചൂട്. ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് താമസിക്കുന്നുവെന്നും ഉള്ള പ്രചരണങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമാണ്. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതും പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിൽ എത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

എന്നാൽ ഇപ്പോൾ വിജയുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതോടെ തൃഷ വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. വിവാഹമോചനത്തിൽ നിന്ന് സംഗീത പിന്മാറിയതോടെ തൃഷയും വിജയും തമ്മിലുള്ള ബന്ധത്തിന് വിരാമമായെന്നാണ് ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ പറയുന്നത്.

> "കുടുംബം ഒന്നായി... തൃഷ പുറത്തായി" എന്ന രീതിയിലാണ് നിരവധി കമന്റുകൾ വരുന്നത്."തൃഷ സൈഡ് ആയി", "ഒരു മാസം മുൻപല്ലേ വിജയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവച്ചത്", "പാവം തൃഷ ഇനി എന്ത് ചെയ്യും" എന്നിങ്ങനെയുള്ള പ്രതികരണങ്ങളും ട്രോൾ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. തൃഷയുടെ ഇൻസ്റ്റാഗ്രാം, എക്സ് അക്കൗണ്ടുകളിലും ഇതേക്കുറിച്ചുള്ള കമന്റുകൾ നിറയുന്നുണ്ട്.

> എന്നാൽ ഇതിനൊപ്പം തൃഷയ്ക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തെത്തുന്നുണ്ട്. "#ഞാൻ തൃഷയ്ക്കൊപ്പം" എന്ന ഹാഷ്ടാഗിൽ പോസ്റ്റുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടി തൃഷയ്ക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തിരുന്നു. കാവേരി നദീജല തർക്ക വിഷയത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.

അടുത്തിടെ വിജ നായകനായെത്തിയ 'ജന നായകൻ' സിനിമ കാണാൻ തൃഷയും എത്തിയിരുന്നു. അന്ന് നടിയുടെ അമ്മ ഉമ കൃഷ്ണനും ഒപ്പമുണ്ടായിരുന്നു. എന്നാൽ തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇരുവരിൽ നിന്നോ കുടുംബത്തിൽ നിന്നോ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. സംഗീത ഹർജി പിൻവലിച്ചതോടെയുള്ള പുതിയ ചർച്ചകൾക്ക് അധികം അടിസ്ഥാനമില്ലെന്നാണ് ചിലരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/377482/trisha-vijay-rumors-sangeetha-withdraws-divorce-petition)