---
title: "കാളയെ തെളിച്ച്‌ കൊണ്ട് റോഡിലൂടെ നടന്ന് തെന്നിന്ത്യന്‍ താരം - വൈറലായി ചിത്രങ്ങൾ "
english_title: "South Indian actor walks down the road pushing a bull - viral pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/37748/south-indian-actor-walks-down-the-road-pushing-a-bull-viral-pictures"
published_at: "2022-04-15T22:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6259a2ed2b364_surya.jpg"
keywords: []
---

# കാളയെ തെളിച്ച്‌ കൊണ്ട് റോഡിലൂടെ നടന്ന് തെന്നിന്ത്യന്‍ താരം - വൈറലായി ചിത്രങ്ങൾ 

> **Lead Summary:** **തെ**ന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് സൂര്യ. പുതുവര്‍ഷ ആശംസ നേര്‍ന്നുകൊണ്ട് സൂര്യ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

## Article Content

**തെ**ന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള താരമാണ് സൂര്യ. പുതുവര്‍ഷ ആശംസ നേര്‍ന്നുകൊണ്ട് സൂര്യ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

ഒരു കാളയെ തെളിച്ച്‌ കൊണ്ട് റോഡിലൂടെ നടക്കുന്നതിനിടയിലാണ് സൂര്യ പുതുവര്‍ഷ ആശംസ നേര്‍ന്നത്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയുള്ള വെട്രിമാരന്‍ ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്, കാളയെ തെളിച്ചുകൊണ്ട് സൂര്യ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. വാടിവാസല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സി. എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജെല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് 'വാടിവാസല്‍' എന്ന നോവലില്‍ പറയുന്നത്.

പാണ്ഡിരാജ് സംവിധാനം ചെയ്ത എതിര്‍ക്കും തുനിന്തവനാണ് അവസാനം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/37748/south-indian-actor-walks-down-the-road-pushing-a-bull-viral-pictures)