---
title: "'ഒരു കുട്ടിയുടെ അമ്മയായ കല്യാണി'; കറുപ്പണിഞ്ഞ് 'കല്യാണി'യായി സൗഭാഗ്യ വെങ്കിടേഷ്"
english_title: "Sowbhagya Venkitesh Kalyani Song Dance Reel Viral Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377478/sowbhagya-venkitesh-kalyani-song-dance-reel-viral-instagram"
published_at: "2026-08-08T16:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a770ad995d8d_sowbhagya-venkitesh-kalyani-song-dance-reel-viral-instagram.jpg"
keywords: ["Sowbhagya Venkitesh Dance Reel", "Kalyani Song Remix Shreya Ghoshal", "Sania Iyappan Kalyani Video"]
---

# 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി'; കറുപ്പണിഞ്ഞ് 'കല്യാണി'യായി സൗഭാഗ്യ വെങ്കിടേഷ്

> **Lead Summary:** **[** നടിയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ ഇൻസ്റ്റാഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അടുത്തിടെ വൻ ഹിറ്റായി മാറിയ 'കല്യാണി' എന്ന പാട്ടിനാണ് കറുത്ത വസ്ത്രമണിഞ്ഞ് സൗഭാഗ്യ മനോഹരമായി നൃത്തം ചെയ്തിരിക്കുന്നത്.

## Article Content

**[** നടിയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ ഇൻസ്റ്റാഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. അടുത്തിടെ വൻ ഹിറ്റായി മാറിയ 'കല്യാണി' എന്ന പാട്ടിനാണ് കറുത്ത വസ്ത്രമണിഞ്ഞ് സൗഭാഗ്യ മനോഹരമായി നൃത്തം ചെയ്തിരിക്കുന്നത്.

 'ഒരു കുട്ടിയുടെ അമ്മയായ കല്യാണി' എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഒരു മില്യണിലധികം (10 ലക്ഷം) ആളുകളാണ് ഈ വീഡിയോ കണ്ടത്.

 സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സൗഭാഗ്യയുടെ ആത്മവിശ്വാസം കൂടിക്കൂടി വരികയാണെന്നും കണ്ടാൽ ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയുകയേ ഇല്ലെന്നുമാണ് ആരാധകരുടെ അഭിപ്രായം.

 അർജുൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർ പാടിയ 'കല്യാണി' എന്ന ആൽബം പാട്ടിന്റെ പുതിയ പതിപ്പ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. പുതിയ പതിപ്പിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷാലും ഒപ്പം പാടിയിട്ടുണ്ട്. നടി സാനിയ അയ്യപ്പനാണ് ഇതിന്റെ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. 51 മില്യണിലധികം കാഴ്ചക്കാരുമായി ഈ ഗാനം മുന്നേറുകയാണ്. പ്രശസ്ത നടി താര കല്യാണിന്റെ മകളായ സൗഭാഗ്യയുടെ ഭർത്താവ് നടൻ അർജുൻ സോമശേഖരനാണ്. സുദർശനയാണ് ഇവരുടെ മകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/377478/sowbhagya-venkitesh-kalyani-song-dance-reel-viral-instagram)