---
title: "'ലജ്ജ തോന്നുന്നു...അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും'; അർജുൻ ആയങ്കിക്ക് പിന്തുണയുമായി സനൽകുമാർ ശശിധരൻ"
english_title: "Director Sanal Kumar Sasidharan Supports Arjun Ayanki Says Conspiracy Against Him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377469/sanal-kumar-sasidharan-support-arjun-ayanki-facebook-post"
published_at: "2026-08-08T15:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7704820733f_sanal-kumar-sasidharan-support-arjun-ayanki-facebook-post.jpg"
keywords: ["Sanal Kumar Sasidharan", "Arjun Ayanki", "Kerala Police", "Social Media Support", "Criminal Case"]
---

# 'ലജ്ജ തോന്നുന്നു...അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും'; അർജുൻ ആയങ്കിക്ക് പിന്തുണയുമായി സനൽകുമാർ ശശിധരൻ

> **Lead Summary:** ** ആഭ്യന്തരവകുപ്പിനെ** വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്.

## Article Content

** ആഭ്യന്തരവകുപ്പിനെ** വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്.

> "അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു 'ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു'. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!

സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും..

> അർജ്ജുൻ, എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ.." സനൽകുമാർ ശശിധരന്റെ വാക്കുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/377469/sanal-kumar-sasidharan-support-arjun-ayanki-facebook-post)