---
title: "'ബിഗ് ബോസിൽ നിന്ന് കിട്ടിയ പണംകൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലവും സ്വർണവും വാങ്ങി': അനുമോൾ"
english_title: "Anumol Bigg Boss Interview Bought Land City Car Savings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377466/anumol-bigg-boss-land-purchase-interview-lakshmi-nakshatra"
published_at: "2026-08-08T15:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77000e70194_anumol-bigg-boss-land-purchase-interview-lakshmi-nakshatra.jpg"
keywords: ["Anumol", "Bigg Boss Malayalam", "Interview", "Malayalam Actress"]
---

# 'ബിഗ് ബോസിൽ നിന്ന് കിട്ടിയ പണംകൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലവും സ്വർണവും വാങ്ങി': അനുമോൾ

> **Lead Summary:** **[**ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് നടി അനുമോൾ. ഉറ്റസുഹൃത്തും അവതരികയുമായ ലക്ഷ്‍മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

## Article Content

**[**ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് നടി അനുമോൾ. ഉറ്റസുഹൃത്തും അവതരികയുമായ ലക്ഷ്‍മി നക്ഷത്രയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

ഷോയിലൂടെ തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും അനുമോൾ സംസാരിക്കുന്നുണ്ട്. ബിഗ് ബോസ് സമ്മാനമായി നൽകിയ കാറിന് പുറമെ, ഷോയിൽ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് സിറ്റിയിൽ 25 സെന്റ് സ്ഥലം വാങ്ങിയതായി താരം വെളിപ്പെടുത്തി.

പണ്ട് മുതലേ സിറ്റിയിൽ സ്ഥലം വാങ്ങി വീട് വെക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും, സിറ്റിയിൽ സ്ഥലം വാങ്ങുന്നത് മികച്ചൊരു ആസ്തിയാണെന്നും താരം പറയുന്നു. വലിയൊരു തുക അതിനായി ചെലവഴിച്ചതോടൊപ്പം കുറച്ച് സ്വർണ്ണവും വാങ്ങിയിട്ടുണ്ട്.

അവയെല്ലാം സുരക്ഷിതമായി ബാങ്ക് ലോക്കറിലാണെന്നും, താൻ പണം അനാവശ്യമായി ചെലവഴിക്കാത്ത ഒരാളാണെന്നും അനുമോൾ കൂട്ടിച്ചേർത്തു. നേരത്തെ സഹോദരിക്ക് വേണ്ടി കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു വീട് വെച്ചിരുന്നുവെന്നും, അതിന്റെ മുപ്പത് ലക്ഷം രൂപയുടെ ലോണിനെക്കുറിച്ചാണ് താൻ പലപ്പോഴും സംസാരിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കി. ഇതിനുപുറമെ, താൻ ആദ്യമായി വാങ്ങിയ ആൾട്ടോ കാർ ഇപ്പോഴും വിൽക്കാതെ വീട്ടിലുണ്ടെന്നും കിയ കാറാണ് പുതിയതായി സ്വന്തമാക്കിയതെന്നും അവർ പറഞ്ഞു.

ഷോയെക്കുറിച്ച് യാതൊരു മുൻധാരണയുമില്ലാതെയാണ് താൻ ബിഗ് ബോസിലേക്ക് പോയതെന്നും, അവിടെയെത്തിയപ്പോഴാണ് തന്റെ ആശയങ്ങളും ചിന്തകളും അവിടെ നടപ്പാവില്ലെന്ന് മനസ്സിലായതെന്നും അനുമോൾ തുറന്നുപറഞ്ഞു.

എന്നാൽ ആ ഷോയിലൂടെ സംസാരിക്കാനും, ആളുകളെ മനസ്സിലാക്കാനും, ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനും, ജീവിതം നേരിടാനും താൻ പഠിച്ചു. ജ്യോതിഷത്തിൽ അടിയുറച്ച വിശ്വാസമുള്ള ആളാണ് താനെന്നും, ഷോയിൽ പങ്കെടുക്കുന്നതിന് മുൻപ് താൻ ഒരു ജ്യോത്സ്യനെ കണ്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ഒന്നും നോക്കാതെ പൊയ്ക്കോളൂ, കപ്പുമായി വരുമെന്നാണ് അദ്ദേഹം തനിക്ക് ഉറപ്പ് നൽകിയതെന്നും താരം അഭിമുഖത്തിൽ ഓർമിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377466/anumol-bigg-boss-land-purchase-interview-lakshmi-nakshatra)