---
title: "ജയസൂര്യയുടെ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൾ' ചിത്രീകരണം പൂർത്തിയായി"
english_title: "Operation Thrall Jayasurya Movie Pack Up Pan India Release Goodwill Entertainments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377445/operation-thrall-jayasurya-movie-packup-pan-india-release"
published_at: "2026-08-08T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76ec1ff290f_operation-thrall-jayasurya-movie-packup-pan-india-release.jpg"
keywords: ["Operation Thrall", "Jayasurya", "Goodwill Entertainments", "Malayalam Movie"]
---

# ജയസൂര്യയുടെ പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാൾ' ചിത്രീകരണം പൂർത്തിയായി

> **Lead Summary:** **[**ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി.

## Article Content

**[**ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച് ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം 'ഓപ്പറേഷൻ ത്രാൾ' പാക്കപ്പായി.

കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി പ്രധാന ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം' തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഇത് ഉറ്റുനോക്കുന്നത്.

മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി തയ്യാറെടുക്കുന്നത്.

ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രത്തിൽ വൻ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും അടങ്ങിയിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്‍ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സുനിമോൾ ജോബി സഹനിർമ്മാതാവായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: ഷഫീഖ് വി.ബി, പ്രോജക്ട് ഡിസൈൻ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ: സജീഷ് താമരശ്ശേരി, കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്‍ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്‍ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377445/operation-thrall-jayasurya-movie-packup-pan-india-release)