---
title: "ലാലേട്ടനില്ലാതെ എന്ത് ഷോ! മോഹൻലാലിന് വിസ ലഭിച്ചില്ല; ഓസ്‌ട്രേലിയയിലെ സിഡ്നി ഷോ മാറ്റിവെച്ചു "
english_title: "Mohanlal Sydney Stage Show Postponed Due to Australia Visa Delay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377384/mohanlal-sydney-stage-show-postponed-australia-visa-issue "
published_at: "2026-08-08T09:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76b09d0d663_mohanlal_.jpg"
keywords: ["Mohanlal Sydney show", "Australia visa issue Mohanlal", "KS Chithra", "Manoj K Jayan"]
---

# ലാലേട്ടനില്ലാതെ എന്ത് ഷോ! മോഹൻലാലിന് വിസ ലഭിച്ചില്ല; ഓസ്‌ട്രേലിയയിലെ സിഡ്നി ഷോ മാറ്റിവെച്ചു 

> **Lead Summary:** **[** വിസ ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നടൻ മോഹൻലാലിന്റെ സിഡ്നിയിലെ സ്റ്റേജ് ഷോ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ഷോയാണ് അവസാന നിമിഷം മാറ്റിയത്. ഷോയിൽ പങ്കെടുക്കേണ്ട മറ്റ് പ്രമുഖ താരങ്ങളെല്ലാം ഇതിനോടകം തന്നെ ഓസ്‌ട്രേലിയയിൽ എത്തിയിട്ടുണ്ട്.

## Article Content

**[** വിസ ലഭിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നടൻ മോഹൻലാലിന്റെ സിഡ്നിയിലെ സ്റ്റേജ് ഷോ മാറ്റിവെച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന ഷോയാണ് അവസാന നിമിഷം മാറ്റിയത്. ഷോയിൽ പങ്കെടുക്കേണ്ട മറ്റ് പ്രമുഖ താരങ്ങളെല്ലാം ഇതിനോടകം തന്നെ ഓസ്‌ട്രേലിയയിൽ എത്തിയിട്ടുണ്ട്.

ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ അടക്കമുള്ള വൻ താരനിര ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും മോഹൻലാലിന് മാത്രം വിസ അനുവദിച്ചു കിട്ടിയില്ല. അവസാന നിമിഷം വരെ വിസ പ്രതിസന്ധി പരിഹരിക്കാൻ സംഘാടകർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ വിസ അനുവദിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങളും വ്യവസ്ഥകളുമാണ് താരം കുടുങ്ങാൻ കാരണമായതെന്നാണ് വിവരം.

അതേസമയം, ആരാധകർ നിരാശപ്പെടേണ്ടതില്ലെന്നും ഷോ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും മോഹൻലാൽ പ്രതികരിച്ചു. വിസ പ്രശ്നങ്ങൾ പരിഹരിച്ച് മറ്റൊരു ദിവസം ഷോ പ്രൗഢിയോടെ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തീയതി സംഘാടകർ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377384/mohanlal-sydney-stage-show-postponed-australia-visa-issue )