---
title: "തിയേറ്ററുകളിൽ 'തുടക്കം' കുറിച്ചു; അനിയത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ എത്തി "
english_title: "Vismaya Mohanlal Debut Movie Thudakkam Release Pranav Mohanlal Attends FDFS"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377223/vismaya-mohanlal-debut-movie-thudakkam-release-pranav-mohanlal-video"
published_at: "2026-08-07T12:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7588bb9cdb0_vismaya-mohanlal-debut-movie-thudakkam-release-pranav-mohanlal-video.jpg"
keywords: ["Thudakkam Malayalam movie", "Pranav Mohanlal", "Jude Anthany Joseph", "Ashirvad Cinemas", "Vismaya Mohanlal"]
---

# തിയേറ്ററുകളിൽ 'തുടക്കം' കുറിച്ചു; അനിയത്തിയുടെ ആദ്യ ചിത്രം കാണാൻ പ്രണവ് മോഹൻലാൽ എത്തി 

> **Lead Summary:** **[** മലയാളി സിനിമാപ്രേമികൾ ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന 'തുടക്കം' എന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിച്ചതിന് പിന്നാലെ, കൊച്ചിയിലെ ഒരു മൾട്ടിപ്ലെക്സിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

## Article Content

**[** മലയാളി സിനിമാപ്രേമികൾ ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന 'തുടക്കം' എന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് സിനിമ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിച്ചതിന് പിന്നാലെ, കൊച്ചിയിലെ ഒരു മൾട്ടിപ്ലെക്സിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ പ്രിയപ്പെട്ട അനുജത്തിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം കാണാൻ നേരിട്ടെത്തിയ നടൻ പ്രണവ് മോഹൻലാലിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിസ്മയയ്ക്കും പ്രണവിനുമൊപ്പം അമ്മ സുചിത്ര മോഹൻലാലും സിനിമ കാണാൻ എത്തിയിരുന്നു. ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾക്കായി സിനിമാലോകം ഏറെ ഉറ്റുനോക്കുകയാണ്.

പ്രഖ്യാപന സമയം മുതൽ തന്നെ വലിയ മാധ്യമശ്രദ്ധ നേടിയ ചിത്രമാണിത്. വിസ്മയ മോഹൻലാലിന്റെ സിനിമാ പ്രവേശം തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തിന് സെൻസർ ബോർഡ് യു/എ 16 പ്ലസ് (U/A 16+) സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 2 മണിക്കൂറും 19 മിനിറ്റുമാണ് (139.35 മിനിറ്റ്) ചിത്രത്തിന്റെ ആകെ ദൈർഘ്യം.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'എമ്പുരാൻ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ്, ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുകയാണ്. എമ്പുരാനിൽ മിന്നായം പോലെ വന്ന് പോയ ആശിഷിന്റെ കഥാപാത്രത്തെ പ്രേക്ഷകർ അന്നേ ശ്രദ്ധിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലും ഒരു സുപ്രധാന അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377223/vismaya-mohanlal-debut-movie-thudakkam-release-pranav-mohanlal-video)