---
title: "ഓണം കളറാക്കാൻ ഇടവേളയ്ക്ക് ശേഷം മോഹിനി എത്തി; 'ഖലീഫ'യിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്"
english_title: "Prithviraj Movie Khalifa Character Poster Actress Mohini Out Mohanlal Cameo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377215/prithviraj-vysakh-movie-khalifa-mohini-character-poster-released"
published_at: "2026-08-07T12:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7582811d081_prithviraj-vysakh-movie-khalifa-mohini-character-poster-released.jpg"
keywords: ["Khalifa Malayalam movie", "Prithviraj Sukumaran", "Actress Mohini comeback", "Khalifa movie release date"]
---

# ഓണം കളറാക്കാൻ ഇടവേളയ്ക്ക് ശേഷം മോഹിനി എത്തി; 'ഖലീഫ'യിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

> **Lead Summary:** **[** പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ഖലീഫ'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടി മോഹിനി അവതരിപ്പിക്കുന്ന 'നൂർജഹാൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളും പുറത്തുവിടുമെന്ന് അണിയറക്കാർ അറിയിച്ചു.

## Article Content

**[** പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ഖലീഫ'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടി മോഹിനി അവതരിപ്പിക്കുന്ന 'നൂർജഹാൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറപ്രവർത്തകർ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകളും പുറത്തുവിടുമെന്ന് അണിയറക്കാർ അറിയിച്ചു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന 'ഖലീഫ'യുടെ ഭൂരിഭാഗം ചിത്രീകരണവും ദുബായിലാണ് പൂർത്തിയായത്. ചിത്രം വരാനിരിക്കുന്ന ഓണം റിലീസായി ആഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാൽ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത.

മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടർസ്: ചേതൻ ഡിസൂസ- യാനിക് ബെൻ - ഫോണിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാ‍ർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനത് സേവ്യര്‍.

ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ്. നാല്പതുകളിലും യുവത്വം പ്രസരിക്കുന്ന ചിത്രത്തിലെ ലൊക്കേഷൻ സ്റ്റില്ലുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/377215/prithviraj-vysakh-movie-khalifa-mohini-character-poster-released)