---
title: "'ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്? വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്ക്'; വിസ്മയ്ക്ക് പിന്തുണയുമായി സീമ ജി നായർ"
english_title: "Seema G Nair Supports Vismaya Mohanlal Amid Cyber Attacks Debut Film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377210/seema-g-nair-support-vismaya-mohanlal-cyber-attack-debut-"
published_at: "2026-08-07T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757dba7b868_seema-g-nair-support-vismaya-mohanlal-cyber-attack-debut.jpg"
keywords: ["Vismaya Mohanlal", "Seema G Nair", "Mohanlal Daughter", "Cyber Attack", "Thudakkam Movie"]
---

# 'ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്? വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്ക്'; വിസ്മയ്ക്ക് പിന്തുണയുമായി സീമ ജി നായർ

> **Lead Summary:** ** സോ**ഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നതിനിടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അഭിനയ ജീവിതം തിയേറ്ററുകളിൽ തുടങ്ങുകയാണ്. ആദ്യ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്ന വിസ്മയ്ക്ക് പിന്തുണയുമായി നടി സീമ ജി. നായർ രംഗത്തെത്തി.

## Article Content

** സോ**ഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടക്കുന്നതിനിടെ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അഭിനയ ജീവിതം തിയേറ്ററുകളിൽ തുടങ്ങുകയാണ്. ആദ്യ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്ന വിസ്മയ്ക്ക് പിന്തുണയുമായി നടി സീമ ജി. നായർ രംഗത്തെത്തി.

> കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയെ വിസ്മയെ കുറിച്ചുള്ള ചർച്ചകളാണ്. അച്ഛനും അമ്മയും സ്നേഹപൂർവം 'മായ' എന്ന് വിളിക്കുന്ന ഈ കുട്ടി എന്ത് തെറ്റാണ് ചെയ്തതെന്നാണ് സീമ ജി. നായർ ചോദിക്കുന്നത്. "ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്?

> ഈ ജനാധിപത്യ രാജ്യത്ത് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ? അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഏതു വിധേനയും തേച്ചൊട്ടിക്കുക, എത്രമാത്രം നികൃഷ്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക. ചില കമന്റുകൾ വായിക്കുമ്പോൾ നമുക്ക് പോലും സഹിക്കുന്നില്ല. രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകളാണ് ഇവർക്ക്" എന്ന് സീമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

**പോസ്റ്റിന്റെ പൂർണരൂപം :
**

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിസ്മയ. അച്ഛനും, അമ്മയും സ്‌നേഹപൂര്‍വ്വം മായ എന്ന് വിളിക്കുന്ന മോള്‍, ഇത്രയധികം വലിച്ചു കീറാന്‍ ഈ മോള്‍ എന്താണ് ചെയ്തത്, ഈ ജനധിപത്യ രാജ്യത്തില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ, അവരവര്‍ക്ക് ഇഷ്ട്മുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍, ഏതു വിധേനയും തേച്ച് ഒട്ടിക്കുക, എത്രമാത്രം നികൃഷ്ട്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക, ചില കമന്റുകള്‍ വായിക്കുന്ന നമ്മുക്ക് പോലും സഹിക്കുന്നില്ല, രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകള്‍.

പിന്നെ വിസ്മയുടെ സംസാരത്തിനെയും,ബോഡി ലാന്‍ഗ്യെജിനേയും ചോദ്യം ചെയ്ത് കുറച്ചുപേര്‍, ഞാനൊക്കെ എത്രയോ നാടകങ്ങള്‍ അഭിനയിച്ചു, ആയിരകണക്കിന് ആള്‍ക്കാരുടെ മുന്നില്‍ നാടകം ചെയ്തു, ഇപ്പോളും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാല്‍ പോലും എന്താ പറയേണ്ടതെന്നു അറിയില്ല. .ടെന്‍ഷന്‍ ആണ്, ചുണ്ടൊക്കെ വരണ്ട്, നാവൊക്കെ താന്നു പോകുന്ന അവസ്ഥ, അപ്പോള്‍ ലാലേട്ടന്റെ മോള്‍ എന്ന പ്രിവലേജില്‍ ഇത് വരെ സോഷ്യല്‍ മീഡിയയില്‍ വന്ന് ഒരു പ്രകടനവും കാണിക്കാത്ത ഒരു കുട്ടിയുടെ അവസ്ഥ എന്താകും.

ഇത്രയും വലിയ ആള്‍ക്കാരും സദസ്സും മുന്നില്‍ കാണുമ്പോള്‍, എന്താണ് പറയേണ്ടതെന്നു ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാവും. ഒരു പണിയും ഇല്ലാതെ, ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു. വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കു. എന്തൊക്കെ പറഞ്ഞാലും, എത്ര ബോഡി ഷൈമിങ് ഉണ്ടായാലും വിസ്മയ ലാലേട്ടന്റെ മകളാണ്, ഇതൊന്നും ആ കുട്ടിക്ക് ഏല്‍ക്കില്ല. വിസ്മയയുടെ കലാരംഗത്തേക്കുള്ള ''തുടക്കം ''ഗംഭീരം ആവട്ടെ. നന്മകള്‍ നേരുന്നു, സിനിമക്കായി കാത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377210/seema-g-nair-support-vismaya-mohanlal-cyber-attack-debut-)