---
title: "'സിനിമയുടെ മനോഹര ലോകത്തേക്കുള്ള തുടക്കം'; വിസ്മയ മോഹൻലാലിന്റെ 'തുടക്ക'ത്തിന് ദുൽഖറിന്റെ ആശംസകൾ; ചിത്രം ഇന്ന് തിയേറ്ററുകളിൽ "
english_title: "Vismaya Mohanlal Debut Movie Thudakkam Release Dulquer Salmaan Wishes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377166/vismaya-mohanlal-debut-movie-thudakkam-release-dulquer-salmaan"
published_at: "2026-08-07T09:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755a0913951_vismaya-mohanlal-debut-movie-thudakkam-release-dulquer-salmaan.jpg"
keywords: ["Vismaya Mohanlal debut", "Thudakkam Malayalam movie", "Dulquer Salmaan", "Jude Anthany Joseph"]
---

# 'സിനിമയുടെ മനോഹര ലോകത്തേക്കുള്ള തുടക്കം'; വിസ്മയ മോഹൻലാലിന്റെ 'തുടക്ക'ത്തിന് ദുൽഖറിന്റെ ആശംസകൾ; ചിത്രം ഇന്ന് തിയേറ്ററുകളിൽ 

> **Lead Summary:** > **[** മലയാള സിനിമ കാത്തിരുന്ന വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിനും വിസ്മയയ്ക്കും ആശംസകൾ നേർന്ന് യുവസൂപ്പർതാരം ദുൽഖർ സൽമാൻ രംഗത്തെത്തി. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ തന്റെ സ്നേഹമറിയിച്ചത്. "സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹൻലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു," എന്ന് ദുൽഖർ കുറിച്ചു.

## Article Content

> **[** മലയാള സിനിമ കാത്തിരുന്ന വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിനും വിസ്മയയ്ക്കും ആശംസകൾ നേർന്ന് യുവസൂപ്പർതാരം ദുൽഖർ സൽമാൻ രംഗത്തെത്തി. ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ തന്റെ സ്നേഹമറിയിച്ചത്. "സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹൻലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു," എന്ന് ദുൽഖർ കുറിച്ചു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. കഴിഞ്ഞ ഒക്ടോബർ 30-ന് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് നടന്നത്.

തുടർന്ന് നവംബർ 17-ന് കുട്ടിക്കാനത്ത് ചിത്രീകരണം ആരംഭിച്ചിരുന്നു. ലോഞ്ച് വേളയിൽ ഇതൊരു കൊച്ചു കുടുംബചിത്രമാണെന്ന് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും, പ്രേക്ഷകർക്ക് വലിയ സർപ്രൈസുകൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും 'തുടക്കം' എന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷകൾ.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ മറ്റൊരു വലിയ ആകർഷണം മെഗാസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ്. സെൻസർ ബോർഡിന്റെ യു/എ 16 പ്ലസ് (U/A 16+) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 2 മണിക്കൂറും 19 മിനിറ്റുമാണ് (139.35 മിനിറ്റ്) ദൈർഘ്യം.

2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു.

എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. ആദ്യ ഷോകള്‍ക്ക് ശേഷമെത്തുന്ന പ്രേക്ഷകാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി.

### Related Links & Sources
- [Original Story Source](https://moviemax.in/news/377166/vismaya-mohanlal-debut-movie-thudakkam-release-dulquer-salmaan)