---
title: "ഇതാണ് ആഘോഷം! മമ്മൂട്ടിയുടെ പിറന്നാളിന്  ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും"
english_title: "Mammootty Birthday Blood Donation Camp 40000 Donors 17 Countries"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377077/mammootty-birthday-blood-donation-camp-40000-donors"
published_at: "2026-08-06T17:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7473788c0f9_mammootty-birthday-blood-donation-camp-40000-donors.jpg"
keywords: ["Mammootty", "Birthday", "Blood Donation", "MFAI", "Kerala Fans", "Charity"]
---

# ഇതാണ് ആഘോഷം! മമ്മൂട്ടിയുടെ പിറന്നാളിന്  ലോകമെമ്പാടുമുള്ള ആരാധകർ; 40,000 പേർ രക്തദാനം നടത്തും

> **Lead Summary:** **[** മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 അതിബ്രഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങി ലോകമെമ്പാടുമുള്ള ആരാധകർ. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ -ന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 പേരെ അണിനിരത്തി വൻ രക്തദാന ക്യാമ്പാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.

## Article Content

**[** മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 അതിബ്രഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ ആഘോഷിക്കാൻ ഒരുങ്ങി ലോകമെമ്പാടുമുള്ള ആരാധകർ. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ -ന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 പേരെ അണിനിരത്തി വൻ രക്തദാന ക്യാമ്പാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.

ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ വ്യക്തമാക്കി. ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധ-സാംസ്കാരിക പ്രവർത്തകർ എന്നിവരും ഈ വലിയ സംരംഭത്തിൽ പങ്കാളികളാകും. കഴിഞ്ഞ വർഷങ്ങളിൽ 25,000 പേർ രക്തദാനം ചെയ്തിരുന്ന സ്ഥാനത്താണ് ഇത്തവണ ലക്ഷ്യം 40,000 ആയി ഉയർത്തിയത്. നിരവധി പ്രമുഖ വ്യക്തികളും ഇത്തവണ ക്യാമ്പുകളിൽ പങ്കാളികളാകും.

രക്തദാനത്തിന് പുറമെ അനാഥാലയങ്ങളിൽ അന്നദാനം, പരിസര ശുചിത്വം, സാമൂഹ്യക്ഷേമ പദ്ധതികൾ തുടങ്ങി നൂറുകണക്കിന് ജീവകാരുണ്യ പരിപാടികളാണ് കേരളത്തിലുടനീളം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന പ്രസിഡന്റ് ആലൻ പീറ്റർ പത്തനംതിട്ടയിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള മറ്റ് പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കും.

(കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 7034634369)

### Related Links & Sources
- [Original Story Source](https://moviemax.in/news/377077/mammootty-birthday-blood-donation-camp-40000-donors)