---
title: "‘കേരളത്തിൽ ഓറഞ്ച് അലർട്ടായതുകൊണ്ടാണോ ഈ വസ്ത്രം?’; യുട്യൂബറുടെ വിചിത്ര ചോദ്യത്തിന് ചുട്ടമറുപടിയുമായി പ്രിയാ വാര്യർ"
english_title: "Priya Varrier Witty Reply Orange Alert Question Youtube Event"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377057/priya-varrier-witty-reply-orange-alert-youtube-event"
published_at: "2026-08-06T15:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7460f891b1f_priya-varrier-witty-reply-orange-alert-youtube-event.jpg"
keywords: ["Priya Varrier", "Orange Dress", "Viral Video", "YouTuber"]
---

# ‘കേരളത്തിൽ ഓറഞ്ച് അലർട്ടായതുകൊണ്ടാണോ ഈ വസ്ത്രം?’; യുട്യൂബറുടെ വിചിത്ര ചോദ്യത്തിന് ചുട്ടമറുപടിയുമായി പ്രിയാ വാര്യർ

> **Lead Summary:** **[** താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് അപൂർവ്വമായ ചോദ്യം ചോദിച്ച യുട്യൂബറിന് തക്കതായ മറുപടി നൽകി നടി പ്രിയാ വാര്യർ. താൻ ബ്രാൻഡ് അംബാസഡറായ ഉൽപ്പന്നത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടയിലാണ് നടിയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്.

## Article Content

**[** താൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് അപൂർവ്വമായ ചോദ്യം ചോദിച്ച യുട്യൂബറിന് തക്കതായ മറുപടി നൽകി നടി പ്രിയാ വാര്യർ. താൻ ബ്രാൻഡ് അംബാസഡറായ ഉൽപ്പന്നത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടയിലാണ് നടിയ്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായത്.

ചടങ്ങിന്റെ ഭാഗമായി ആ ബ്രാൻഡിന്റെ ഔദ്യോഗിക നിറമായ കാവി (ഓറഞ്ച്) വസ്ത്രം ധരിച്ചാണ് പ്രിയ വേദിയിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു യുട്യൂബർ, കേരളത്തിൽ ഇപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടാണോ ഈ വസ്ത്രം ധരിച്ചെത്തിയത് എന്ന് പരിഹാസരൂപേണ ചോദിക്കുകയായിരുന്നു.

ആദ്യം അല്പം അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് പ്രിയ നൽകിയ മറുപടി വേദിയിലുണ്ടായിരുന്നവരുടെ ശ്രദ്ധ നേടി. 'എന്റെ പൊന്നു ചേട്ടാ' എന്നുവിളിച്ചു കൊണ്ടായിരുന്നു നടിയുടെ തുടക്കം.

വർഷങ്ങളായി ആ ബ്രാൻഡിന്റെ ഔദ്യോഗിക നിറം ഇതാണെന്നും, അതിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് ഈ വസ്ത്രം ധരിച്ചതെന്നും പ്രിയ വ്യക്തമാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377057/priya-varrier-witty-reply-orange-alert-youtube-event)