---
title: "അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?  'എന്റെ പൊന്നു ചേട്ടാ...'; യൂട്യൂബറുടെ ചോദ്യങ്ങൾക്ക് ചോദ്യത്തിന് പ്രിയ വാര്യരുടെ കിടിലന്‍ മറുപടി"
english_title: "Priya Prakash Varrier Orange Dress Video Viral Cuticura Event Funny Reply"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377056/priya-prakash-varrier-orange-dress-viral-video-cuticura-event"
published_at: "2026-08-06T15:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74611630cf9_priya-prakash-varrier-orange-dress-viral-video-cuticura-event.jpg"
keywords: ["Priya Prakash Varrier", "Cuticura Event", "Orange Dress", "Malayalam Actress"]
---

# അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?  'എന്റെ പൊന്നു ചേട്ടാ...'; യൂട്യൂബറുടെ ചോദ്യങ്ങൾക്ക് ചോദ്യത്തിന് പ്രിയ വാര്യരുടെ കിടിലന്‍ മറുപടി

> **Lead Summary:** ** സോഷ്യല്‍** മീഡിയയിലെ മിന്നും താരം പ്രിയ വാര്യര്‍ വീണ്ടും വൈറല്‍. പ്രമുഖ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ കുട്ടികൂറയുടെ പ്രമോഷന്‍ പരിപാടിയില്‍ നിന്നുള്ള പ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടികൂറ ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ നിറമാണ് ഓറഞ്ച്. പരിപാടിക്കിടെ യൂട്യൂബറായ ഒരാള്‍ പ്രിയയോട് ചോദിച്ച ചോദ്യമാണ് ചര്‍ച്ചയാകുന്നത്.

## Article Content

** സോഷ്യല്‍** മീഡിയയിലെ മിന്നും താരം പ്രിയ വാര്യര്‍ വീണ്ടും വൈറല്‍. പ്രമുഖ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ കുട്ടികൂറയുടെ പ്രമോഷന്‍ പരിപാടിയില്‍ നിന്നുള്ള പ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിക്ക് എത്തിയത്. വര്‍ഷങ്ങളായി കുട്ടികൂറ ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ നിറമാണ് ഓറഞ്ച്. പരിപാടിക്കിടെ യൂട്യൂബറായ ഒരാള്‍ പ്രിയയോട് ചോദിച്ച ചോദ്യമാണ് ചര്‍ച്ചയാകുന്നത്.

> "ബോട്ടിലിന്റെ കളര്‍ തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?"

> യൂട്യൂബറുടെ ചോദ്യം കേട്ട പ്രിയ ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. "എന്റെ പൊന്നു ചേട്ടാ, അത് വര്‍ഷങ്ങളായി അങ്ങനെ അല്ലേ" എന്നായിരുന്നു പ്രിയയുടെ മറുപടി. തുടര്‍ന്ന് യൂട്യൂബര്‍ വീണ്ടും ചോദിച്ചു, "അതുകൊണ്ടാണോ കാവി ഡ്രസ് ഇട്ടത്?"

> "ബ്രാന്‍ഡിനോട് യോജിക്കുന്നതിനാലാണ്" എന്ന് പ്രിയ വ്യക്തമാക്കിയപ്പോള്‍, "കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ടാണ്" എന്ന് പറഞ്ഞ് യൂട്യൂബര്‍ സംസാരം അവസാനിപ്പിച്ചു.

> എന്നാല്‍ ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളിനും വഴിവെച്ചു. "ഇഷ്ടമുള്ള ഡ്രസ് ഇടാന്‍ പോലും ഇവിടെ അവകാശമില്ലേ", "എന്ത് ചോദ്യമാണിത്", "ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടവും അഭിപ്രായവും ഉണ്ട്" എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രിയയുടെ ആരാധകര്‍ പങ്കുവെക്കുന്നത്. "ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് ഇടും" എന്ന് പ്രിയ പറയണമായിരുന്നു എന്നും, "വിദ്വേഷം പരത്താനുള്ള ശ്രമമാണ്" എന്നും ചിലര്‍ വിമര്‍ശിച്ചു.

> "എന്റെ പൊന്ന് മരവാഴേ എന്നാ ഊള ചോദ്യം" എന്ന കമന്റുകളും ശ്രദ്ധേയമായി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ച് തിളങ്ങിയ പ്രിയ വാര്യര്‍ അഭിനയത്തിന് പുറമെ പാട്ടിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. പ്രിയയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. ബ്രാന്‍ഡ് പ്രമോഷനുമായി ബന്ധപ്പെട്ട ഈ വീഡിയോയും അതുപോലെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377056/priya-prakash-varrier-orange-dress-viral-video-cuticura-event)