---
title: "'തുടക്കം' റിലീസിന് മുന്നോടിയായി ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും സുചിത്രയും"
english_title: "Vismaya Mohanlal Thudakkam Movie Mannarasala Temple Visit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377036/vismaya-mohanlal-thudakkam-mannarasala-temple-visit"
published_at: "2026-08-06T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7453ec1f9d5_vismaya-mohanlal-thudakkam-mannarasala-temple-visit.jpg"
keywords: ["Vismaya Mohanlal", "Thudakkam", "Mohanlal"]
---

# 'തുടക്കം' റിലീസിന് മുന്നോടിയായി ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയ മോഹൻലാലും സുചിത്രയും

> **Lead Summary:** **[ **മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും അമ്മ സുചിത്ര മോഹൻലാലും.

## Article Content

**[ **മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി, ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും അമ്മ സുചിത്ര മോഹൻലാലും.

വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് പ്രമുഖർ അടങ്ങുന്ന സംഘത്തോടൊപ്പം ഇരുവരും ക്ഷേത്രത്തിലെത്തിയത്. അമ്മയും മകളും ചേർന്ന് ക്ഷേത്രം വലംവെച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഇവർ പ്രാർത്ഥിക്കുന്നതിന്റേയും വഴിപാടുകൾ അർപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വിസ്മയ മോഹൻലാൽ ആദ്യമായി നായികയായെത്തുന്ന ചിത്രമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിച്ചിരിക്കുന്നത്.

ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, മോഹൻലാൽ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട് എന്നത് സിനിമയുടെ വലിയൊരു പ്രത്യേകതയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/377036/vismaya-mohanlal-thudakkam-mannarasala-temple-visit)