---
title: "‘മരിച്ചുപോയ ആളുകളുടെ ആത്മാവിനെ കണ്ടിട്ടുണ്ട്’; അനുഭവവുമായി നടി ലെന"
english_title: "Actor Lena Opens Up About Paranormal Experiences Seeing Spirits"
publisher: "moviemax.in"
canonical_url: "https://moviemax.in/news/377019/actor-lena-paranormal-experience-spirits-interview"
published_at: "2026-08-06T14:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7447ea652e2_actor-lena-paranormal-experience-spirits-interview.jpg"
keywords: ["Paranormal", "Ghost", "Malayalam Actress", "Lena Actress"]
---

# ‘മരിച്ചുപോയ ആളുകളുടെ ആത്മാവിനെ കണ്ടിട്ടുണ്ട്’; അനുഭവവുമായി നടി ലെന

> **Lead Summary:** **[**മരിച്ചുപോയ ആളുകളുടെ ആത്മാക്കളുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അത്തരം രൂപങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി നടി ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അലൗകിക അനുഭവങ്ങൾ പങ്കുവെച്ചത്.

## Article Content

**[**മരിച്ചുപോയ ആളുകളുടെ ആത്മാക്കളുടെ സാന്നിധ്യം തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അത്തരം രൂപങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തി നടി ലെന. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അലൗകിക അനുഭവങ്ങൾ പങ്കുവെച്ചത്.

മരിച്ചവരുടെ എനർജി ഇംപ്രിന്റ് ഇവിടെനിന്നും പൂർണ്ണമായി പോകാൻ സമയമെടുക്കുമെന്നും, ഇത് പാരസൈക്കോളജി ഫീൽഡിൽ വരുന്ന കാര്യമാണെന്നും ലെന വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളിലും ഇത്തരം സാന്നിധ്യങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു.

നടി ലെനയുടെ വാക്കുകൾ:

> "മോഷൻ ഡിറ്റക്റ്റിങ് സി.സി.ടി.വിയിൽ ഹ്യൂമൻ ബോഡി ഡിറ്റക്റ്റഡ് എന്ന് കാണിച്ചെങ്കിലും എനിക്ക് ആദ്യം ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത് കാണാൻ കഴിയുന്ന ഒരു സുഹൃത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തപ്പോൾ അവർ വട്ടം വരച്ച് തിരിച്ചു തന്ന ഫോട്ടോയിൽ എനിക്ക് ആ രൂപം വ്യക്തമായി കാണാൻ കഴിഞ്ഞു."

> "സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ, ഉറക്കത്തിൽനിന്ന് എഴുന്നേറ്റപ്പോൾ ഉയരമുള്ള ഒരാൾ ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി നടന്നുപോകുന്നത് ഞാൻ കണ്ടു. കിടന്നുറങ്ങുന്ന മുറിയിലൂടെ ഒരാൾ പോയ വഴിയിൽ ജനൽ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഞാൻ പുറത്തിറങ്ങി ചോദിച്ചപ്പോൾ, അത് ആ വീട്ടിൽ മരിച്ചുപോയ ഒരാളാണെന്ന് അവർ പറഞ്ഞു."

കുറച്ചുകാലം ആളുകളെ കാണാനുള്ള സിദ്ധി തനിക്ക് ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ലഭിച്ച ഉടനെ തന്നെ താൻ അത് വേണ്ടെന്ന് വെച്ചുവെന്നും നടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/377019/actor-lena-paranormal-experience-spirits-interview)