---
title: "ബോക്സ് ഓഫീസ് തരംഗമായി സ്പൈഡര്‍മാന്‍: ഇന്ത്യയില്‍ പുതിയ റെക്കോര്‍ഡ് കളക്ഷന്‍"
english_title: "Spider-Man Brand New Day India Box Office 380 Cr Collection"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376994/spider-man-brand-new-day-india-box-office-record"
published_at: "2026-08-06T12:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7436225f7d3_spider-man-brand-new-day-india-box-office-record.jpg"
keywords: ["Spider-Man", "Box Office", "Tom Holland", "Hollywood"]
---

# ബോക്സ് ഓഫീസ് തരംഗമായി സ്പൈഡര്‍മാന്‍: ഇന്ത്യയില്‍ പുതിയ റെക്കോര്‍ഡ് കളക്ഷന്‍

> **Lead Summary:** **[**സിനിമകളുടെ വിജയവും പരാജയവും കോടികളുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുവെച്ചാണ് ഇന്ന് നിർണ്ണയിക്കപ്പെടുന്നത്. അന്യഭാഷാ ചിത്രങ്ങൾ രാജ്യത്ത് വ്യാപക സ്വീകാര്യത നേടുമ്പോൾ, ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

## Article Content

**[**സിനിമകളുടെ വിജയവും പരാജയവും കോടികളുടെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുവെച്ചാണ് ഇന്ന് നിർണ്ണയിക്കപ്പെടുന്നത്. അന്യഭാഷാ ചിത്രങ്ങൾ രാജ്യത്ത് വ്യാപക സ്വീകാര്യത നേടുമ്പോൾ, ഹോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

ഈ നിരയിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' എന്ന ചിത്രം ഇന്ത്യയിലും വൻ കുതിപ്പാണ് കാഴ്ചവെക്കുന്നത്.

ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, റിലീസ് ദിനമായ ജൂലൈ 30-ന് ചിത്രം 73 കോടി രൂപയാണ് നേടിയത്. ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയിൽ നേടുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് കളക്ഷനാണിത്.

റിലീസ് ദിനത്തിലെ റെക്കോർഡിനെ പോലും മറികടക്കുന്ന പ്രകടനമാണ് പിന്നീട് ചിത്രം കാഴ്ചവെച്ചത്. സോണി പിക്ചേഴ്സ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് ഇതിനകം ചിത്രത്തിന്‍റെ ഇന്ത്യൻ ഗ്രോസ് 380.78 കോടി രൂപയിലെത്തിയിട്ടുണ്ട്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയിലൂടെ മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിനായി വിറ്റുപോയത്.

കൊളംബിയ പിക്ചേഴ്സ്, മാർവെൽ സ്റ്റുഡിയോസ്, പാസ്കൽ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ്. ക്രിസ് മക്കെന്നയും എറിക് സോമേഴ്സും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടോം ഹോളണ്ട് സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റാലൺ, ജോൺ ബേൺതാൽ, ഫ്ലോറൻസ് പ്യൂ, ട്രമെൽ ടിൽമാൻ, മരീസ ടൊമെയ്, മാർക് റുഫാലോ തുടങ്ങിയ വൻതാരനിരയാണ് അണിനിരന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376994/spider-man-brand-new-day-india-box-office-record)