---
title: "'തുടക്കം' സിനിമയ്ക്ക് മുന്നേ വിസ്മയക്ക് നേരെ സൈബർ ആക്രമണം; പിന്തുണയുമായി നടി സരിത ബാലകൃഷ്ണൻ"
english_title: "Vismaya Mohanlal Thudakkam Debut Cyber Attack Saritha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376970/vismaya-mohanlal-thudakkam-saritha-balakrishnan-support"
published_at: "2026-08-06T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742791db789_vismaya-mohanlal-thudakkam-saritha-balakrishnan-support.jpg"
keywords: ["MOVIE", "ACTOR", "DEBUT", "VISMAYA MOHANLAL", "THUDAKKAM"]
---

# 'തുടക്കം' സിനിമയ്ക്ക് മുന്നേ വിസ്മയക്ക് നേരെ സൈബർ ആക്രമണം; പിന്തുണയുമായി നടി സരിത ബാലകൃഷ്ണൻ

> **Lead Summary:** **[**മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ, താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.

## Article Content

**[**മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ, താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.

സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് പോസ്റ്റുകളും ബോഡി ഷെയ്മിംഗ് കമന്റുകളും പ്രചരിക്കുന്ന പശ്ചാത്തലത്തിൽ, വിസ്മയക്ക് പിന്തുണയുമായി നടി സരിത ബാലകൃഷ്ണൻ രംഗത്തെത്തി. വിമർശനം ആകാമെന്നും എന്നാൽ അത് ചിത്രം കണ്ടതിന് ശേഷമാകണമെന്നും അവർ വ്യക്തമാക്കി.

>  നേരത്തെ സി.ജെ.പി പ്രതിഷേധത്തെ വിസ്മയ പിന്തുണച്ചിരുന്നു. ഇതാണ് ചിലരുടെ സൈബർ ആക്രമണങ്ങൾക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു."മോഹൻലാലിന്റെ മകളല്ലേ, ഒതുങ്ങി ജീവിച്ചൂടേ?" എന്ന പഴയകാല അസഹിഷ്ണുതയാണ് ഇത്തരം ട്രോളുകൾക്ക് പിന്നിലെന്ന് സരിത കുറ്റപ്പെടുത്തി.

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചെറിയൊരു വീഡിയോയിലെ ചലനങ്ങൾ വെച്ച് വിധി എഴുതുന്ന സൈബർ പണ്ഡിതന്മാരെ അവർ വിമർശിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുമ്പോഴുള്ള സ്വാഭാവിക പരിഭ്രമത്തെ പോലും പരിഹസിക്കുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

സിനിമ കാണുന്നതിന് മുന്നേ തന്നെ 'അവൾക്ക് അഭിനയിക്കാൻ അറിയില്ല' എന്ന് ജാതകം എഴുതുന്നവർക്കുള്ള മറുപടിയായി, വിസ്മയയുടെ അഭിനയം വിലയിരുത്തേണ്ടത് കമന്റ് ബോക്സുകളല്ല തിയേറ്ററിലെ വെള്ളിത്തിരയാണെന്ന് സരിത ഓർമ്മിപ്പിച്ചു.

മുന്നോട്ട് പോകൂ വിസ്മയ' മറ്റുള്ളവരുടെ ആത്മവിശ്വാസം തകർക്കുന്ന അല്പന്മാർക്ക് മുന്നിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന വിസ്മയയ്ക്കാണ് കയ്യടിയെന്നും, ഈ സൈബർ കുരച്ചുചാട്ടക്കാർക്ക് മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ 'തുടക്കം' എന്നും പറഞ്ഞുകൊണ്ട് അവർ വിസ്മയക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 

### Related Links & Sources
- [Original Story Source](https://moviemax.in/news/376970/vismaya-mohanlal-thudakkam-saritha-balakrishnan-support)