---
title: "വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്കം' നാളെ തിയേറ്ററുകളിൽ "
english_title: "Thudakkam Movie Release Visma Mohanlal Debut Jude Antony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376929/thudakkam-movie-release-visma-mohanlal-debut-jude-antony"
published_at: "2026-08-06T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7408731c665_thudakkam-movie-release-visma-mohanlal-debut-jude-antony.jpg"
keywords: ["Thudakkam", "Visma Mohanlal", "Jude Antony", "Mohanlal", "Malayalam Movie"]
---

# വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്കം' നാളെ തിയേറ്ററുകളിൽ 

> **Lead Summary:** **[**മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന 'തുടക്കം' നാളെ തിയേറ്ററുകളിലെത്തും. '2018' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

## Article Content

**[**മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന 'തുടക്കം' നാളെ തിയേറ്ററുകളിലെത്തും. '2018' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതും വലിയ ആകാംഷ ഉണർത്തുന്നു.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടിക്കാനത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം 'ഒരു കൊച്ചു കുടുംബ ചിത്രമാണ്' എന്ന് സംവിധായകൻ ജൂഡ് ആന്റണി വിശേഷിപ്പിച്ചിരുന്നു. 2 മണിക്കൂറും 19 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് 'U/A 16+' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376929/thudakkam-movie-release-visma-mohanlal-debut-jude-antony)