---
title: "കൂവലുകളും നെഗറ്റീവ് റിവ്യൂകളും; 'നോട്ട്ബുക്ക്' നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സഞ്ജയ്"
english_title: "Notebook Movie Roshan Andrews Sanjay Flop To Hit Story-NEW"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376920/notebook-movie-sanjay-first-show-booing-hit-story-NEW"
published_at: "2026-08-06T08:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74000a02b88_notebook-movie-sanjay-first-show-booing-hit-story.jpg"
keywords: ["MOVIE", "CINEM", "HITSS", "YOUTH", "FLASH", "NOTEBOOK"]
---

# കൂവലുകളും നെഗറ്റീവ് റിവ്യൂകളും; 'നോട്ട്ബുക്ക്' നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സഞ്ജയ്

> **Lead Summary:** **[**റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ടിൽ 2006ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ 'നോട്ട്ബുക്ക്' റിലീസ് ചെയ്ത നാളുകളിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് വെളിപ്പെടുത്തുന്നു.

## Article Content

**[**റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ടിൽ 2006ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ 'നോട്ട്ബുക്ക്' റിലീസ് ചെയ്ത നാളുകളിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ് വെളിപ്പെടുത്തുന്നു.

 ചിത്രത്തിന്റെ റിലീസ് ദിവസം തിയേറ്ററുകളിൽ നിന്ന് വലിയ രീതിയിലുള്ള കൂവലുകളാണ് നേരിടേണ്ടിവന്നതെന്ന് സഞ്ജയ് ഓർക്കുന്നു. അന്നൊക്കെ റിവ്യൂകൾ പ്രിന്റ് മാധ്യമങ്ങളിലൂടെയായിരുന്നു വന്നിരുന്നത്.

ചിലത് നല്ലതായിരുന്നെങ്കിലും പല റിവ്യൂകളും നെഗറ്റീവായിരുന്നു. റിലീസ് ദിവസം തന്നെ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ ലഭിച്ച പ്രതികരണം കണ്ടിട്ട് ഈ സിനിമ വലിയ പരാജയമാകുമെന്നാണ് എനിക്ക് തോന്നിയത്. സിനിമാജീവിതത്തിന്റെ തുടക്കം തന്നെ അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കടന്ന്പോയിരുന്നത്.

എന്നാൽ, റിലീസ് കഴിഞ്ഞ് മൂന്നാം ദിവസം യുവാക്കൾ തങ്ങൾക്ക് നേരെ തംപ്സ് അപ് കാണിച്ചതോടെയാണ് പ്രതീക്ഷ തിരികെ ലഭിച്ചതെന്ന് സഞ്ജയ് വ്യക്തമാക്കുന്നു. തങ്ങളുടെ ടാർഗറ്റ് ഓഡിയൻസായ യുവത പിന്നീട് ചിത്രം ഏറ്റെടുത്തതോടെയാണ് 'നോട്ട്ബുക്ക്' മലയാള സിനിമാ ലോകത്ത് ഒരു കൾട്ട് ക്ലാസിക് പദവി നേടിയെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376920/notebook-movie-sanjay-first-show-booing-hit-story-NEW)