---
title: "'തുടക്കം' കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ നൽകിയ സമ്മാനം; ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ജൂഡ് ആന്തണി"
english_title: "Jude Anthony Suchitra Mohanlal Gift Swiss Watch Thudakkam Movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376840/jude-anthony-suchitra-mohanlal-gift-swiss-watch-thudakkam-movie"
published_at: "2026-08-05T15:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a730f2778857_jude-anthony-suchitra-mohanlal-gift-swiss-watch-thudakkam-movie.jpg"
keywords: ["Thudakkam", "Jude Anthony Joseph", "Suchitra Mohanlal", "Vismaya"]
---

# 'തുടക്കം' കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ നൽകിയ സമ്മാനം; ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ജൂഡ് ആന്തണി

> **Lead Summary:** **[** മോഹൻലാലിന്റെ മകൾ വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയുടെ റിലീസിന് മുന്നേയുള്ള വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രം കണ്ടതിന് ശേഷം മോഹൻലാലിന്‍റെ ഭാര്യ സുചിത്ര മോഹൻലാൽ തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ചും, അത് ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിനെക്കുറിച്ചുമാണ് ജൂഡിന്‍റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പ്.

## Article Content

**[** മോഹൻലാലിന്റെ മകൾ വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' സിനിമയുടെ റിലീസിന് മുന്നേയുള്ള വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രം കണ്ടതിന് ശേഷം മോഹൻലാലിന്‍റെ ഭാര്യ സുചിത്ര മോഹൻലാൽ തനിക്ക് നൽകിയ സമ്മാനത്തെക്കുറിച്ചും, അത് ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിനെക്കുറിച്ചുമാണ് ജൂഡിന്‍റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പ്.

സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ 'ബൗം ആൻഡ് മെർസിയറി'ന്‍റെ വാച്ചാണ് സുചിത്ര സമ്മാനമായി നൽകിയത്. ലോകത്തിന് അവർ അമ്മയും മകളുമാണെങ്കിലും തനിക്ക് അവർ മുതിർന്ന ചേച്ചിയും അനുജത്തിയുമാണെന്ന് കുറിച്ച ജൂഡ് ആന്തണി, ആയുഷ്കാലം മുഴുവൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്നേഹപ്രകടനമാണിതെന്നും വ്യക്തമാക്കി.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റോടെ എത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റുമാണ്. 2018-ന്റെ വൻ വിജയത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376840/jude-anthony-suchitra-mohanlal-gift-swiss-watch-thudakkam-movie)