---
title: "'സ്റ്റാര്‍' വലിയ സ്ക്രീനിൽ കാണാം; പൃഥ്വിരാജും ജോജു ജോര്‍ജ്ജും ഒന്നിയ്ക്കുന്ന ചിത്രം തിയേറ്ററിൽ"
english_title: "'Star' can be seen on the big screen; Prithviraj and Jojo George team up for a movie in theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3768/star-can-be-seen-on-the-big-screen-prithviraj-and-jojo-george-team-up-for-a-movie-in-theaters"
published_at: "2021-10-06T13:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d5b5f3fea9_star.jpg"
keywords: []
---

# 'സ്റ്റാര്‍' വലിയ സ്ക്രീനിൽ കാണാം; പൃഥ്വിരാജും ജോജു ജോര്‍ജ്ജും ഒന്നിയ്ക്കുന്ന ചിത്രം തിയേറ്ററിൽ

> **Lead Summary:**  ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജിന്റെ ' സ്റ്റാര്‍ ' ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സംസ്ഥാനത്ത് കൊവിഡിന്റെ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഘട്ടംഘട്ടമായാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് . ഇതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ക്കും , വിദ്യഭ്യാസ സ്ഥാപനഗള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു . ഒക്ടോബര്‍ 25 -ന് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് .

## Article Content

 ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജിന്റെ ' സ്റ്റാര്‍ ' ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . സംസ്ഥാനത്ത് കൊവിഡിന്റെ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഘട്ടംഘട്ടമായാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് . ഇതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ക്കും , വിദ്യഭ്യാസ സ്ഥാപനഗള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു . ഒക്ടോബര്‍ 25 -ന് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് .

> ഒന്നര വര്‍ഷത്തെ ഒ ടി ടി ഇടവേളക്ക് ശേഷമാണ് സിനിമകള്‍ തിയേറ്ററുകളിലേക്ക് എത്തുന്നത് . വളരെയേറെ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും , പ്രേക്ഷകരും . ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ 'സ്റ്റാര്‍ ' പുതിയ പോസ്റ്റര്‍ ഇറക്കി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത് . 'സ്റ്റാര്‍' തീയേറ്റർ റിലീസായി തന്നെ 29 ന് ചിത്രം എത്തും. ക്ലീൻ "യു" സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

ജോജു ജോര്‍ജ്ജ്​, പൃഥ്വിരാജ്​, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. സാനിയ ബാബു, ശ്രീലക്ഷ്‍മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‍ജന്‍ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.

തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. ലാൽ കൃഷ്‍ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്.പിആർഒ- പി ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് പ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3768/star-can-be-seen-on-the-big-screen-prithviraj-and-jojo-george-team-up-for-a-movie-in-theaters)