---
title: "യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ ഓഗസ്റ്റ് 8-ന്; ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ "
english_title: "Toxic Trailer Release Date August 8 Yash Geethu Mohandas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376799/toxic-trailer-release-date-august-8-yash-geethu-mohandas"
published_at: "2026-08-05T14:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f7873b767_toxic-trailer-release-date-august-8-yash-geethu-mohandas.jpg"
keywords: ["Toxic", "Yash", "Geethu Mohandas", "Trailer", "Kannada Movie", "Pan India", "Nayanthara", "Kiara Advani"]
---

# യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ ഓഗസ്റ്റ് 8-ന്; ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ 

> **Lead Summary:** **[**കെ.ജി.എഫിന് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനായെത്തുന്ന പാൻ-വേൾഡ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന സിനിമയുടെ ട്രെയ്‌ലർ ഓഗസ്റ്റ് 8-ന് പുറത്തിറങ്ങും.

## Article Content

**[**കെ.ജി.എഫിന് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം യഷ് നായകനായെത്തുന്ന പാൻ-വേൾഡ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന സിനിമയുടെ ട്രെയ്‌ലർ ഓഗസ്റ്റ് 8-ന് പുറത്തിറങ്ങും.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 26-നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിർമ്മാതാക്കളായ കെ.വി.എൻ  പ്രൊഡക്ഷൻസാണ് ട്രെയ്‌ലർ തീയതി പുറത്തുവിട്ടത്.

ചിത്രത്തിൽ 'റായ' എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. ഇരട്ട വേഷത്തിലാകും താരം എത്തുകയെന്നാണ് ടീസർ നൽകുന്ന സൂചന. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയമാണ് ചിത്രീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം തിയേറ്ററുകളിലെത്തും.

ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണവും, രവി ബസ്രൂർ സംഗീതവും നിർവ്വഹിക്കുന്നു. 'ജോൺ വിക്ക്' ഫെയിം ജെ.ജെ. പെറി, അൻപറിവ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

.

### Related Links & Sources
- [Original Story Source](https://moviemax.in/news/376799/toxic-trailer-release-date-august-8-yash-geethu-mohandas)