---
title: "'തമിഴ്‌നാട്ടിൽ നല്ല മാറ്റങ്ങളാണ് സംഭവിക്കുന്നത്, വിമർശനങ്ങൾ എപ്പോഴുമുണ്ടാകും': വിജയ് മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് മാധവൻ"
english_title: "R Madhavan Vijay CM Tamil Nadu Politics Interview KS Ravikumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376792/r-madhavan-vijay-cm-tamil-nadu-politics-interview"
published_at: "2026-08-05T13:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72f2b04e571_r-madhavan-vijay-cm-tamil-nadu-politics-interview.jpg"
keywords: ["R Madhavan", "Tamil Nadu", "Politics", "CM Vijay"]
---

# 'തമിഴ്‌നാട്ടിൽ നല്ല മാറ്റങ്ങളാണ് സംഭവിക്കുന്നത്, വിമർശനങ്ങൾ എപ്പോഴുമുണ്ടാകും': വിജയ് മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് മാധവൻ

> **Lead Summary:** **[**തമിഴ്‌നാടൻ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും സുഹൃത്തും നടനുമായ വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കി നടൻ ആർ. മാധവൻ. സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള അഭിമുഖത്തിലാണ് മാധവൻ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചത്.

## Article Content

**[**തമിഴ്‌നാടൻ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും സുഹൃത്തും നടനുമായ വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ചുമുള്ള നിലപാടുകൾ വ്യക്തമാക്കി നടൻ ആർ. മാധവൻ. സംവിധായകൻ കെ.എസ്. രവികുമാറുമായുള്ള അഭിമുഖത്തിലാണ് മാധവൻ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചത്.

തമിഴ്‌നാട്ടിൽ നല്ല മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഇത്രവേഗം ഇത്തരം മാറ്റങ്ങളുണ്ടാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും മാധവൻ പറഞ്ഞു. വിജയ്‌യെ തനിക്ക് വളരെ നന്നായി അറിയാമെന്നും ഇപ്പോൾ അദ്ദേഹത്തെ സി.എം. വിജയ് എന്ന് വിളിക്കേണ്ടി വരുന്നുണ്ടെന്നും പറഞ്ഞ മാധവൻ, തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ യാതൊരുവിധ ലക്ഷ്യങ്ങളുമില്ലെന്നും വ്യക്തമാക്കി.

രാഷ്ട്രീയം ഇരുതല മൂർച്ചയുള്ള വാളാണെന്നും നല്ലത് ചെയ്താലും തെറ്റ് ചെയ്താലും വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ നയിക്കാനോ മുഖ്യമന്ത്രിയാകാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും, സമൂഹത്തിന് തന്റെതായ രീതിയിൽ സംഭാവനകൾ നൽകി മുന്നോട്ടുപോകാനാണ് താൽപ്പര്യമെന്നും മാധവൻ കൂട്ടിച്ചേർത്തു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ എപ്പോഴും ബഹുമാനിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പറയുന്ന 'ജിഡിഎൻ' എന്ന ചിത്രമാണ് മാധവന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താരം എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376792/r-madhavan-vijay-cm-tamil-nadu-politics-interview)