---
title: "ആരാധകരുടെ ആകാംക്ഷയ്ക്കൊടുവിൽ വിജയ് ചിത്രം 'ജനനായകൻ' ഒടിടിയിലേക്ക്"
english_title: "Jana Nayagan Vijay Movie OTT Release Date Zee5 August 21-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376786/jana-nayagan-vijay-movie-zee5-ott-release-august-21-new"
published_at: "2026-08-05T13:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ec5f9a00e_jana-nayagan-vijay-movie-zee5-ott-release-august-21.jpg"
keywords: ["MOVIE", "ACTOR", "OTT", "FILMS", "CINEM"]
---

# ആരാധകരുടെ ആകാംക്ഷയ്ക്കൊടുവിൽ വിജയ് ചിത്രം 'ജനനായകൻ' ഒടിടിയിലേക്ക്

> **Lead Summary:** **[**വിജയ് നായകനായ അവസാന ചിത്രം 'ജനായകൻ' തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു. ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഓഗസ്റ്റ് 21ന് സീ 5ൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

## Article Content

**[**വിജയ് നായകനായ അവസാന ചിത്രം 'ജനായകൻ' തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിലേക്ക് എത്തുന്നു. ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഓഗസ്റ്റ് 21ന് സീ 5ൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സാക്നിൽക് റിപ്പോർട്ട് പ്രകാരമുള്ള ഈ വിവരത്തിന്മേൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം സെൻസർ പ്രതിസന്ധികളും വ്യാജ പതിപ്പ് പ്രചരിച്ചതുമായ പ്രശ്നങ്ങൾ കാരണം ആറുമാസം വൈകിയാണ് ജൂലൈ 23ന് തിയേറ്ററുകളിൽ എത്തിയത്.

എങ്കിലും വിജയുടെ അവസാന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തിയതോടെ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംനേടുകയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു, നരെയ്ൻ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം, വിജയുടെ രാഷ്ട്രീയ ഇമേജിന് കരുത്ത് പകരുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376786/jana-nayagan-vijay-movie-zee5-ott-release-august-21-new)