---
title: "ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനൊരുങ്ങി കാർത്തിക് സുബ്ബരാജ് ചിത്രം 'ദൊറോത്തി'"
english_title: "Dorothy Movie First Look Karthik Subbaraj Keerthy Suresh Ilaiyaraaja-new-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376770/dorothy-karthik-subbaraj-keerthy-suresh-first-look-toronto-new-new"
published_at: "2026-08-05T12:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72e6ff15e44_dorothi.jpg"
keywords: ["MOVIE", "MUSIC", "FILMS", "Keerthy Suresh", "CINEM"]
---

# ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിനൊരുങ്ങി കാർത്തിക് സുബ്ബരാജ് ചിത്രം 'ദൊറോത്തി'

> **Lead Summary:** **[**വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രമായ 'ദൊറോത്തി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണിതെന്ന് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

## Article Content

**[**വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ ചിത്രമായ 'ദൊറോത്തി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണിതെന്ന് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

25ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ പ്രശസ്തമായ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കുന്നുവെന്നത് സിനിമാലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 'റിവോൾവർ റീത്ത'ക്ക് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രമെന്ന നിലയിൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

സാനന്ത്, റിഷികാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഇതിഹാസ സംഗീത സംവിധായകൻ ഇളയരാജയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും 'ദൊറോത്തി'ക്കുണ്ട്.

സൂര്യ നായകനായ 'റെട്രോ' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376770/dorothy-karthik-subbaraj-keerthy-suresh-first-look-toronto-new-new)