---
title: "വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; 'തുടക്കം' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു"
english_title: "Thudakkam Movie Release Mohanlal Daughter Visma Mohanlal Debut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376756/thudakkam-movie-release-visma-mohanlal-debut-mohanlal-cameo"
published_at: "2026-08-05T11:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d822e6e40_thudakkam-movie-release-visma-mohanlal-debut-mohanlal-cameo.jpg"
keywords: ["Thudakkam", "Visma Mohanlal", "Mohanlal", "Jude Antony Joseph"]
---

# വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം; 'തുടക്കം' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

> **Lead Summary:** **[** മോഹൻലാൽ പുത്രി വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കത്തിന്റെ' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

## Article Content

**[** മോഹൻലാൽ പുത്രി വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കത്തിന്റെ' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. വിസ്മയയുടെ അരങ്ങേറ്റത്തിനൊപ്പം മോഹൻലാലിന്റെ അതിഥിവേഷവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

2018 എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

യു/എ 16 പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 19 മിനിറ്റാണ്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376756/thudakkam-movie-release-visma-mohanlal-debut-mohanlal-cameo)