---
title: "പറയേണ്ടത് ചുളുവിൽ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേൾക്കണ്ട....; എഥനോളിന്റെ രാസസൂത്രവാക്യം പങ്കുവെച്ചതിന് പിന്നാലെ സണ്ണി വെയ്നെതിരെ സൈബർ ആക്രമണം"
english_title: "Sunny Wayne Faces Cyber Attack for Sharing Ethanol Formula CH3CH2OH on Facebook"
publisher: "moviemax.in"
canonical_url: "https://moviemax.in/news/376726/sunny-wayne-cyber-attack-ethanol-formula-e20-fuel"
published_at: "2026-08-05T10:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72c4b0066dd_sunny-wayne-cyber-attack-ethanol-formula-e20-fuel.jpg"
keywords: ["Sunny Wayne", "Ethanol Formula", "Petrol Price", "Cyber Attack"]
---

# പറയേണ്ടത് ചുളുവിൽ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേൾക്കണ്ട....; എഥനോളിന്റെ രാസസൂത്രവാക്യം പങ്കുവെച്ചതിന് പിന്നാലെ സണ്ണി വെയ്നെതിരെ സൈബർ ആക്രമണം

> **Lead Summary:** ** **പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, എഥനോളിന്റെ രാസസൂത്രവാക്യമായ 'CH₃–CH₂–OH' ഫേസ്ബുക്കിൽ കുറിച്ച നടൻ സണ്ണി വെയ്‌ന് നേരെ വ്യാപക സൈബർ ആക്രമണം. സാധാരണക്കാരുടെ വാഹനങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെയാണ് താരം രംഗത്തെതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

## Article Content

** **പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ, എഥനോളിന്റെ രാസസൂത്രവാക്യമായ 'CH₃–CH₂–OH' ഫേസ്ബുക്കിൽ കുറിച്ച നടൻ സണ്ണി വെയ്‌ന് നേരെ വ്യാപക സൈബർ ആക്രമണം. സാധാരണക്കാരുടെ വാഹനങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെയാണ് താരം രംഗത്തെതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

നടന്റെ പോസ്റ്റിന് പിന്നാലെ നിരവധി രസകരമായ കമന്റുകളാണ് എത്തിയത്. 'വണ്ടിക്ക് പണികിട്ടിയോ', 'പറയേണ്ടത് ചുളുവിൽ പറയുകയും ചെയ്തു സങ്കികളുടെ തെറിയും കേൾക്കണ്ട... പുത്തിമാനേ...', 'ഗഡ്കരി വെള്ളം അടിച്ചു വണ്ടിക്ക് പണി കിട്ടി അല്ലേ?', 'വിദ്യാഭ്യാസം ഇല്ലാത്തവരെ കളിയാക്കുന്നോ ?...', 'കെമിക്കൽ ഫോർമുല ആയത് കൊണ്ട് സുമേഷ് കാവിപടകൾ എത്താൻ സമയം എടുക്കും' തുടങ്ങി ഒട്ടനവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

എന്നാൽ ഇതിന് പിന്നാലെയാണ് സണ്ണി വെയ്‌നെതിരെ സൈബർ ആക്രമണം കടുത്തത്. കേന്ദ്ര സർക്കാരിനെയും ഇന്ധന നയത്തെയും അവഹേളിക്കാൻ ശ്രമിച്ചുവെന്നും പരിഹസിച്ചുവെന്നും ആരോപിച്ചാണ് നടനെതിരെ ചിലർ തിരിഞ്ഞിരിക്കുന്നത്. നടന്റെ ചിത്രങ്ങൾ ഇനി കാണില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ചിലർ താരത്തെ 'രാജ്യദ്രോഹി' എന്ന് പോലും വിശേഷിപ്പിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, എഥനോൾ കലർത്തിയ ഇന്ധനം വാഹന എഞ്ചിനുകൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിൽ സമ്മതിച്ചിട്ടുള്ളതാണ്. ഇ20 ഇന്ധനത്തെ ന്യായീകരിക്കുന്നതിനിടയിൽ ചോദ്യോത്തര വേളയിലാണ് സർക്കാരിന്റെ ഈ കുറ്റസമ്മതം. ഇതുപ്രകാരം E20 ഇന്ധനം ഉപയോഗിക്കുമ്പോൾ പഴയ മോഡൽ വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും മാറ്റേണ്ടി വരുമെന്നാണ് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/376726/sunny-wayne-cyber-attack-ethanol-formula-e20-fuel)